vd satheesan

 
Kerala

മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരം; കെസി പിന്മാറിയേക്കും, സതീശൻ മുഖ്യമന്ത്രി!

കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ , റോജി എം. ജോൺ പേരുകളാണ് നിർദേശിച്ചതായും വിവരമുണ്ട്

Namitha Mohanan

ജെറോം മൈക്കിൾ

ആലുവ: മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് കെ.സി. വേണുഗോപാൽ പിൻവാങ്ങാൻ ഒരുങ്ങുന്നതായി സൂചന. അങ്ങനെയെങ്കിൽ സതീശൻ മുഖ്യമന്ത്രിയും, രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയും ആകാനുള്ള സാധ്യതയേറി. ഘടകകക്ഷികളുടെ പിന്തുണയും, ഗ്രൂപ്പ് ഭേദമന്യേ നിഷ്പക്ഷരായജനങ്ങളുടെ പിന്തുണയും വി.ഡി. സതീശന് ലഭിച്ചതോടെയാണ് ഇത്തരമൊരു നീക്കം. എഐസിസി വിവിധ ഏജൻസികളെ വച്ച് നടത്തിയ സർവേകളിലും വിഡി സതീശന് മുൻതൂക്കം, പ്രഖ്യാപനം ശനിയാഴ്ച വൈകിട്ട് ഉണ്ടായേക്കും. അങ്ങനെയെങ്കിൽ തിങ്കളാഴ്ച സത്യപ്രതിജ്ഞയുണ്ടായേക്കും.

മുഖ്യ മന്ത്രിസ്ഥാനത്തെ ചൊല്ലി മുതിർന്ന മൂന്ന് കോൺഗ്രസ് നേതാക്കൾ ഡൽഹിയിലെത്തി നേതൃത്വവുമായി ചർച്ച നടത്താനിരിക്കെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനങ്ങളും, പ്രതിഷേധങ്ങളിലും എസിസി നേതൃത്വം അസ്വസ്ഥരാണ്.

മാത്രമല്ല വി.ഡി. സതീശന് മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധ പ്രകടന പ്രകടനങ്ങളും നടക്കുകയാണ്. രാഹുൽ ഗാന്ധിക്കും, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും, സോണിയ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾക്കും വി.ഡി. സതീശനെ മുഖ്യമന്ത്രി ആക്കണം എന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഇ മെയിലുകളാണ് നിത്യവും എത്തുന്നത്.

വി.ഡി. സതീശനെ കണ്ടുകൊണ്ടാണ് കോൺഗ്രസിന് വോട്ട് ചെയ്തതെന്നും , സതീശനെ തന്നെ മുഖ്യമന്ത്രി ആക്കണമെന്ന് ആണ് കക്ഷിരാഷ്ട്രീഭേദമന്യേ ജനങ്ങളുടെ അഭിപ്രായം ഉയരുകയാണ്. ഇതേതുടർന്ന് കൂടുതൽ തർക്കത്തിന് മുതിരാതെ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി സ്ഥലത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറുവാൻ ഒരുങ്ങുകയാണ്

എന്നാൽ ചില ഉപാധികളോടെയാണ് കെസി വേണുഗോപാൽ മാറുന്നതെന്ന് അറിയുന്നു കെപിസിസി പ്രസിഡണ്ടായി താൻ നിർദ്ദേശിക്കുന്ന ആളെ നിയമിക്കണമെന്നും, ഒപ്പം മുഖ്യമന്ത്രി സ്ഥാനം അല്ലെങ്കിൽ ആഭ്യന്തര മന്ത്രിസ്ഥാനം രമേശ് ചെന്നിത്തലയ്ക്ക് നൽകണമെന്ന് ആണ് നേതൃത്വത്തിന് മുമ്പിൽ നിർദേശം വച്ചിരിക്കുന്നത് എന്നറിയുന്നു.

കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ , റോജി എം. ജോൺ പേരുകളാണ് നിർദേശിച്ചത് എന്നും അറിയുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് താനും യോഗ്യനാണെന്ന് കൂടുതൽ എംഎൽഎമാരുടെ പിന്തുണയോടെ കെ.സി. വേണുഗോപാൽ തെളിയിച്ചിരിക്കുകയാണെങ്കിലും ഘടകകക്ഷികളുടെ പിന്തുണയും, കേരളത്തിൽ നിന്നുള്ള ജനപിന്തുണയും സതീശനു അനുകൂലമായിരിക്കെ കൂടുതൽ തർക്കത്തിലേക്ക് നീങ്ങണ്ട എന്നാണ് കെസി പക്ഷത്തിന്‍റെ തീരുമാനം.

വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്താൽ രണ്ട് ഉപതെരഞ്ഞെടുപ്പുകൾ നേരിടേണ്ടി വരുമെന്നും , ഇത് കോൺഗ്രസിന് തിരിച്ചടിയാകുമോ എന്നും നേതൃത്വത്തിന് ഭയമുണ്ട്. ഇക്കാര്യം മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി സോണിയ ഗാന്ധിയുടെ ശ്രദ്ധയിൽ പെടുത്തിയതായും അറിയുന്നു

എ.കെ. ആൻറണി അടക്കമുള്ള കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ കേരളത്തിൽ വി.ഡി. സതീശന് അനുകൂലമായ ജനപിന്തുണ മനസിലാക്കി സതീശനെ തന്നെ മുഖ്യമന്ത്രി ആക്കണമെന്ന അഭിപ്രായം അറിയിച്ചിട്ടുണ്ട്.

കാര്യങ്ങളിൽ ശനിയാഴ്ച വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകും, അങ്ങനെയെങ്കിൽ തിങ്കളാഴ്ച തന്നെ വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ കേരളത്തിൽ അധികാരം ഏറ്റെടുക്കും.

ഭരണം പോയി, പിന്നാലെ മമതയെ അൺഫോളോ ചെയ്ത് കോൽക്കത്ത പൊലീസ്; മോദിയെയും അമിത്ഷായെയും ഫോളോ ചെയ്തു

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; സഹസംവിധായകനെതിരേ കേസ്

സംസ്ഥാനത്ത് വേനൽമഴ ശക്തമാവുന്നു; ശനിയാഴ്ച 9 ജില്ലകളിൽ യെലോ അലർട്ട്

അപേക്ഷ വൈകി എന്നതുകൊണ്ട് ഇൻഷുറൻസ് തുക നിഷേധിക്കാനാവില്ല; ഹൈക്കോടതി

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം