മുഖ്യമന്ത്രി വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

 
Kerala

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

പാര്‍ലമെന്‍റ് പാസാക്കിയ നിയമം നടപ്പിലാക്കാതിരിക്കാന്‍ കഴിയില്ല. തൊഴിലാളി വിരുദ്ധ നിലപാട് ഒരു സ്ഥലത്തും ഒരു സമയത്തും ഈ സർക്കാർ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി

Thiruvananthapuram Bureau

തിരുവനന്തപുരം: സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തിലും അവരെ വേദനിപ്പിക്കാത്ത വിധത്തിലുമായിരിക്കും ലേബര്‍ കോഡ് സംസ്ഥാനത്ത് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലേബര്‍ കോഡ് രാജ്യത്ത് നിലവില്‍ വന്നതോടുകൂടി നിലവിലുണ്ടായിരുന്ന തൊഴില്‍ നിയമങ്ങള്‍ ഇല്ലാതായിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ ലേബര്‍ കോഡ് നടപ്പാക്കാത്തതിനാല്‍ തൊഴിലാളികള്‍ക്ക് നിയമപരിരക്ഷയില്ലാത്ത സാഹചര്യമാണുള്ളത്. ലേബര്‍ കോഡ് നടപ്പാക്കിയില്ലെങ്കില്‍ പഴയ നിയമവും പുതിയ ലേബര്‍ കോഡും ഇല്ലാത്ത സ്ഥിതി വരും. കേരളത്തിലെ തൊഴില്‍ മേഖലയെ ബാധിക്കാത്ത തരത്തില്‍ തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തില്‍ അത് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്‍റ് പാസാക്കിയ നിയമം നടപ്പിലാക്കാതിരിക്കാന്‍ കഴിയില്ല. എല്ലാ തൊഴിലാളി സംഘടനകളുടെയും യോഗം ചേരും. അവരുടെ കൂടി അഭിപ്രായം സ്വീകരിച്ചുകൊണ്ടേ നടപ്പാക്കൂ. തൊഴിലാളി വിരുദ്ധ നിലപാട് ഒരു സ്ഥലത്തും ഒരു സമയത്തും ഈ സർക്കാർ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ആരെ പ്രീണിപ്പിക്കാനാണ് ഈ തീരുമാനമെന്ന് എല്ലാവർക്കും അറിയാമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു. ലേബർ കോഡ് വിഷയത്തിലെ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്‍റെ നിലപാടിനെപ്പോലും തൃണവൽഗണിച്ചുകൊണ്ടാണ് മുഖ്യമന്ത്രി എൻഡിഎ സർക്കാർ നയങ്ങളെ അതേപടി പിൻപറ്റുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

''അങ്ങേയറ്റം തൊഴിലാളി വിരുദ്ധമായ ലേബർ കോഡിന്‍റെ വിജ്ഞാപനം 2025 നവംബറിലാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. പാർലമെന്‍റിൽ ലേബർ സ്‌റ്റാൻഡിങ്‌ കമ്മിറ്റി നിർദേശിച്ച ഒരു മാറ്റം പോലും അംഗീകരിക്കാതെ പൂർണമായും കോർപ്പറേറ്റ്‌ താത്പര്യങ്ങൾ നടപ്പാക്കാനായാണ് ലേബർ കോഡുകൾ കൊണ്ടുവന്നത്. ലേബർ കോഡ് കേരളത്തിൽ നടപ്പിലാക്കില്ലെന്നാണ് അന്ന് അർഥശങ്കയ്ക്കിടയില്ലാത്ത വിധം എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചത്''- പിണറായി പറയുന്നു.

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്

മുഖ്യമന്ത്രിക്ക് ചാർട്ടേഡ് വിമാനം 'സൗജന്യം'

മംഗളൂരു റെയ്ൽവേ സ്റ്റേഷൻ മൈസൂരു ഡിവിഷനിലേക്ക് തന്നെ; തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയ്ൽവേ മന്ത്രി