വി.ഡി. സതീശന്‍ 

file image

Kerala

മുഖ്യമന്ത്രിയുടെ സ്വകാര്യ വിമാനയാത്ര സ്പോൺസർ ചെയ്തത് ചിപ്സൺ; 9 മണിക്കൂറിന് ചെലവാക്കിയത് 19.88 ലക്ഷം രൂപ

ഇൻവോയ്സ് ചിപ്സൺ സ്ഥിരീകരിക്കുകയും ചെയ്തു

Manju Soman

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ വിവാദ വിമാനയാത്രയ്ക്ക് പണം മുടക്കിയത് ഹെലികോപ്റ്റർ കരാർ കമ്പനിയായ ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ്. ഇത് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. 19.88 ലക്ഷം രൂപയാണ് വിമാനയാത്രയ്ക്കായി ഉപയോഗിച്ചത്.

കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ. ജോർജിന്‍റെ കുടുംബത്തിണെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്‍റെ വിമാനമാണ് യാത്രയ്ക്കായി ഉപയോഗിച്ചത്. ഇവർ ചിപ്സണിന് നൽകിയ ഇൻവോയ്സിൽ 19,99,595 രൂപയാണ് ചെലവായി കാണിച്ചിരിക്കുന്നത്. 16.85 ലക്ഷം രൂപയാണ് വിമാനയാത്രയുടെ ചാർജ്. 3.03 ലക്ഷം രൂപ ജിഎസ്ടിയാണ്. ഇൻവോയ്സ് ചിപ്സൺ സ്ഥിരീകരിക്കുകയും ചെയ്തു. ഹെലികോപ്റ്റർ കരാറുമായി ഇതിനെ ബന്ധിപ്പിക്കേണ്ടതില്ലെന്നും ആവശ്യപ്പെട്ടാൽ വിമാനം ഇനിയും നൽകുമെന്നും കമ്പനി വ്യക്തമാക്കി.

കർണാടകയിലെ ബെല്ലാരിക്ക് സമീപത്തുള്ള ജിൻഡാൽ വിമാനത്താവളത്തിൽ നിന്നാണ് സ്വകാര്യ വിമാനം തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയുമായി കോഴിക്കോട്ടേക്ക് പോയത്. തുടർന്ന് തിരിച്ച് തിരുവനന്തപുരത്തേ എത്തിക്കുകയും ചെയ്തു. 9 മണിക്കൂറോളമാണ് മുഖ്യമന്ത്രിക്കായി വിമാനം ഉപയോഗിച്ചത്.

യാത്രാചെലവ് പരിചയക്കാരനായ ഒരു മലയാളി വ്യവസായിയാണ് വഹിച്ചത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ ഇതിന് വിരുദ്ധമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന രേഖകൾ. പ്രതിമാസം 80 ലക്ഷം രൂപ നിരക്കിലാണ് സംസ്ഥാന സർക്കാർ ചിപ്സണിന്‍റെ ഹെലികോപ്റ്റർ വാടകക്കെടുത്തിരുന്നത്. മൂന്നു വർഷത്തെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഹെലികോപ്റ്റർ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം വരാനിരിക്കുന്ന ഘട്ടത്തിലാണ് അതേ സ്വകാര്യ ഏവിയേഷൻ കമ്പനി തന്നെ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് സ്പോൺസറായത്.

കറ്റാനം സ്‌കൂളിലെ പ്രതിസന്ധി: സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍

2032ലെ ലോക റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് വേദിയാകാൻ പുനെ

ക്യാബിനിൽ നിന്ന് കരിഞ്ഞ മണം വന്നിട്ടും നിർത്താതെ സിഗരറ്റ് വലിച്ച് ഡ്രൈവർ; യുപിയിൽ ബസിന് തീപിടിച്ച സംഭവത്തിൽ യാത്രക്കാരന്‍റെ വെളിപ്പെടുത്തൽ

വീട് കുത്തിത്തുറന്ന് മോഷണം; നഷ്ടപ്പെട്ടത് 11 പവൻ സ്വർണവും, 25,000 രൂപയും

ട്രംപ് വിലക്കിയ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കാൻ ഉത്തരവിട്ട് യുഎസ് കോടതി