ബിഎംഡബ്ല്യൂ കാർ അടക്കം മൂന്ന് വാഹനങ്ങൾ കള്ളൻ കൊണ്ടുപോയി, സിസിടിവി പരിശോധിച്ചപ്പോൾ വീട്ടുകാർ ഞെട്ടി, പരാതി പിൻവലിച്ചു

 
Kerala

ബിഎംഡബ്ല്യു കാർ അടക്കം മൂന്ന് വാഹനങ്ങൾ കള്ളൻ കൊണ്ടുപോയി, സിസിടിവി പരിശോധിച്ചപ്പോൾ വീട്ടുകാർ ഞെട്ടി, പരാതി പിൻവലിച്ചു

വ്യാഴാഴ്ച പുലർച്ചെയാണ് ബിഎംഡബ്ല്യു കാറും ഹാർലി ഡേവിഡ്സൺ ബൈക്കും ആക്ടിവ സ്കൂട്ടറും മോഷണം പോയത്

Manju Soman

കോഴിക്കോട്: വീട്ടിൽ നിന്ന് ബിഎംഡബ്ല്യു കാർ ഉൾപ്പടെ മൂന്ന് വാഹനങ്ങൾ മോഷണം പോയ സംഭവത്തിൽ ട്വിസ്റ്റ്. മേമുണ്ട മേപ്പത്തൂർ ഉസ്മാന്റെ വീട്ടിൽനിന്ന് വ്യാഴാഴ്ച പുലർച്ചെയാണ് ബിഎംഡബ്ല്യു കാറും ഹാർലി ഡേവിഡ്സൺ ബൈക്കും ആക്ടിവ സ്കൂട്ടറും മോഷണം പോയത്. വീട്ടുകാരില്ലാത്ത സമയത്തായിരുന്നു മോഷണം. തുടർന്ന് പൊലീസിൽ പരാതി നൽകി. ബന്ധു തന്നെയാണ് മോഷണം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെ വീട്ടുകാർ പരാതി പിൻവലിക്കുകയായിരുന്നു.

പുലർച്ചെ വീട്ടിലെ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്ക് നശിപ്പിച്ച്, ലോക്കർ തുറന്ന് വാഹനങ്ങളുടെ താക്കോൽ എടുത്തായിരുന്നു മോഷണം. ഓട്ടമാറ്റിക് ഗേറ്റ് റിമോട്ട് ഉപയോഗിച്ചു തുറന്നാണു മോഷ്ടാക്കൾ അകത്തു കടന്നത്. വീട്ടിനകത്തായിരുന്നു ബൈക്ക്. മറ്റു രണ്ട് വാഹനങ്ങൾ പുറത്തും. മറ്റൊരു കാർ കൂടി ഇവിടെയുണ്ടായിരുന്നെങ്കിലും ഇത് തകരാറിലായതിനാൽ കൊണ്ടുപോയില്ല.

വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടിൽ കുതിരയെ പരിപാലിക്കുന്ന അതിഥിത്തൊഴിലാളി ഉണ്ടായിരുന്നു. പുലർച്ചെ വീട്ടിൽ ഒരു വാഹനം വന്നതായി ഇയാൾ പറഞ്ഞു. പതിവായി വരുന്ന ബന്ധുക്കളാണെന്നു കരുതി പുറത്തു വന്നില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. അന്വേഷണത്തിൽ റോഡരികിലെ ക്യാമറയിൽ ബന്ധുവിന്‍റെ ചിത്രം കാണുകയായിരുന്നു. ഇതോടെ കുടുംബം പരാതി പിൻവലിച്ചു.

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ