വെള്ളനാട് ശശി

 
Kerala

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്; സിപിഎം നേതാവ് വെള്ളനാട് ശശി കീഴടങ്ങി

ഉച്ചയ്ക്ക് മൂന്നു മണിയോടെ പരുത്തിപ്പള്ളി റേഞ്ച് ഓഫിസിലെത്തിയാണ് ശശി കീഴടങ്ങിയത്

Aswin AM

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്‍റുമായ ശശി വനം വകുപ്പ് ഓഫിസിൽ കീഴടങ്ങി. മുള്ളൻപന്നിയെ തല്ലികൊന്ന കേസിലാണ് ഉച്ചയ്ക്ക് മൂന്നു മണിയോടെ പരുത്തിപ്പള്ളി റേഞ്ച് ഓഫിസിലെത്തി കീഴടങ്ങിയത്.

കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. നേരത്തെ ശശിയുടെ മുൻകൂർ ജാമ‍്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു.

ഒരു വീട്ടിൽ കയറിയ മുള്ളൻപന്നിയെയാണ് വനംവകുപ്പിനെ വെല്ലുവിളിച്ചുകൊണ്ട് വെള്ളനാട് ശശി അടിച്ചുകൊന്നത്. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിൽ വനംവകുപ്പ് വെള്ളനാട് ശശിക്കെതിരേ കേസെടുക്കുകയും ചെയ്തു. ജീവൻ രക്ഷിക്കാൻ വേണ്ടി ചെയ്ത പ്രവർത്തിയാണെന്നായിരുന്നു കോടതിയിൽ പ്രോസിക‍്യൂഷൻ വാദിച്ചത്. വെള്ളനാട് വാളിയറ ഭാഗത്തെ വീട്ടുപരിസരത്താണ് ശനിയാഴ്ച രാവിലെ മുള്ളൻപന്നിയെ കണ്ടത്.

തുടർന്ന് നാട്ടുകാർ പഞ്ചായത്തംഗത്തെ വിവരമറിയിച്ചു. വനംവകുപ്പിന്‍റെ നമ്പർ ഇല്ലാത്തതിനാൽ ഇവർ പഞ്ചായത്ത് പ്രസിഡന്‍റായ വെള്ളനാട് ശശിയോട് വിവരം പറഞ്ഞു. സ്ഥലത്തെത്തിയ ശശി ഒരു ഇരുമ്പ് കഷ്ണം ഉപയോഗിച്ച് മുള്ളൻപന്നിയെ അടിക്കുകയായിരുന്നു. ഇതിന് വനംവകുപ്പൊന്നും വേണ്ടെന്നും താൻ തന്നെ ഇത് കൈകാര്യംചെയ്‌തോളാമെന്ന് പറഞ്ഞായിരുന്നു വെള്ളനാട് ശശി മുള്ളൻപന്നിയെ കൊന്നത്.

ആദ‍്യമായിട്ടല്ല ശശി വിവാദങ്ങളിൽ പെടുന്നത്. വനിതാ പഞ്ചായത്ത് സെക്രട്ടറിയെ മുറിയിൽ‌ പൂട്ടിയിട്ടതായി ശശിക്കെതിരേ പരാതി ഉയർന്നിരുന്നു. 2024 സെപ്റ്റംബറിൽ കടയിൽ അതിക്രമിച്ച് കയറി സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ആക്രമണം നടത്തിയതിന് ശശി അറസ്റ്റിലായിരുന്നു.

തട്ടുകടയുടെ ബോർഡ് റോഡിൽനിന്നും മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നീങ്ങിയത്. 2021ൽ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ് ശശി ആരോഗ‍്യ സബ് സെന്‍ററിന്‍റെ ശിലാഫലകം അടിച്ചു തകർത്തിരുന്നു.

തിരുവനന്തപുരം കോർപ്പറേഷനിലെ കൈയാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരേ കേസ്

ബ്രസീലിന് നാടകീയ ജയം; ജപ്പാനെ കണ്ണീരണിയിച്ച് മാർട്ടിനെല്ലി

ഇനി ഇന്ധനം വാങ്ങാൻ പരിധിയില്ല; ഉത്തരവ് പിൻവലിച്ച് കേന്ദ്രം

വണ്ടിപ്പെരിയാറിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

രാമക്ഷേത്ര സംഭാവന തട്ടിപ്പ്: പ്രതികൾക്കു വേണ്ടി ഹാജരാവില്ലെന്ന് ബാർ അസോസിയേഷൻ, ചമ്പത് റായി അയോധ്യ വിടാൻ നിർദേശം