അരിയിൽ ഷുക്കൂർ, പി. ജയരാജൻ, ടി.വി. രാജേഷ്

 
Kerala

പി. ജയരാജൻ അടക്കം 33 സിപിഎം പ്രവർത്തകർ പ്രതികൾ; അരിയിൽ ഷുക്കൂർ വധക്കേസ് വിധി വ്യാഴാഴ്ച

കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രഖ്യാപിക്കുന്നത്

Sarath Nath MS

കണ്ണൂർ: യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ വിധി വ്യാഴാഴ്ച. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രഖ്യാപിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ, സംസ്ഥാന സമിതിയംഗം ടി.വി. രാജേഷ് എന്നിവർ അടക്കം 33 സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ. കൊലപാതകം നടന്ന് 14 വർഷത്തിനുശേഷമാണ് വിധി. കേസിലെ 32ാം പ്രതിയാണ് ജയരാജൻ. 33ാം പ്രതിയാണ് രാജേഷ്. രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കുന്നതാണ് കേസിലെ വിധി.

2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയായ ഷുക്കൂർ കൊല്ലപ്പെട്ടത്. പി. ജയരാജനെയും രാജേഷിനെയും ആക്രമിച്ചെന്നാരോപിച്ചാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. ഷുക്കൂറിന്‍റെ മാതാവ് പി.സി. ആത്തിക്ക നൽകിയ ഹർജിയെ തുടർന്നാണ് ഹൈക്കോടതി കേസ് സിബിഐയ്ക്ക് വിട്ടത്. അന്നത്തെ ജഡ്ജിയായിരുന്ന ജസ്റ്റിസ് ബി. കെമാൽപാഷയാണ് ഇക്കാര്യത്തിൽ നടപടിയെടുത്തത്.