ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയേക്കും

 
Kerala

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയേക്കും

സംസ്ഥാന പൊലീസ് മേധാവിയോടും വിശദീകരണം തേടിയേക്കും

Namitha Mohanan

ന്യൂഡൽഹി: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റ് സംഘത്തിനെതിരായി നടന്ന ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. കൃത്യനിര്‍വഹണത്തിനിടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണ ശ്രമമുണ്ടായെന്നും ഡ്രൈവര്‍ക്ക് പരുക്കേറ്റ സാഹചര്യമുണ്ടായതെന്നും ഇതില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നുമുള്ള വിലയിരുത്തലിലേക്ക് ആഭ്യന്തര മന്ത്രാലയം എത്തിയതെന്നാണ് വിവരം.

സംസ്ഥാന പൊലീസ് മേധാവിയോടും വിശദീകരണം തേടിയേക്കും. ആക്രമണത്തിനെതിരേ ഇഡി ഉദ്യോഗസ്ഥര്‍ ഇതുവരെ പരാതി നൽകിയിട്ടില്ലെങ്കിലും ഉടന്‍ തന്നെ പരാതി തയ്യാറാക്കി നല്‍കാനുള്ള സാധ്യതയുണ്ട്.

പശ്ചിമ ബംഗാളില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ സമാന ആക്രമണ നീക്കമുണ്ടായപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടി സ്വീകരിച്ചിരുന്നു. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുന്ന അവസ്ഥയുമുണ്ടായി. സംസ്ഥാന പൊലീസാണ് ഇഡി ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത്. അതിനാൽ തന്നെ പൊലീസ് ഓഫിസർക്കെതിരേ നടപടിയുണ്ടാവാനുള്ള സാധ്യതയുണ്ട്.

മാസപ്പടിക്കേസിൽ ഇഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തു; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി റിയാസിന്‍റെ സുഹൃത്ത്

ജോർദാനിൽ ഇറാന്‍റെ ആക്രമണം; നിരവധി യുഎസ് പോർവിമാനങ്ങൾക്ക് നാശനഷ്ടം

ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരേ കൂറ്റൻ ലീഡെടുത്ത് ഈസ്റ്റ് സോൺ

മധ‍്യപ്രദേശിൽ വ‍്യാജ മദ‍്യം കഴിച്ച് 15 പേർ മരിച്ച സംഭവം; ജുഡീഷ‍്യൽ അന്വേഷണത്തിന് ഉത്തരവ്

മുൻ പഞ്ചാബ് മന്ത്രിയും ബിജെപി നേതാവുമായ ചുന്നി ലാൽ അന്തരിച്ചു