കെ.എൻ. ബാലഗോപാൽ, വി.ഡി. സതീശൻ

 
Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം: 'തെരഞ്ഞെടുപ്പിന് മുൻപ് മുഖ‍്യമന്ത്രി സെബിയുമായി ചർച്ച നടത്തി'; ആരോപണവുമായി കെ.എൻ. ബാലഗോപാൽ

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ നടപടിക്രമങ്ങളൊന്നും പാലിക്കാതെ തന്നെ തങ്ങൾക്ക് അനുവാദം ലഭിക്കുമെന്ന ഉറപ്പ് കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും ബാലഗോപാൽ ആരോപിച്ചു

Aswin AM

കാസർഗോഡ്: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ‍ത്തിന്‍റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ‍്യമന്ത്രി വി.ഡി. സതീശനെതിരേ വിമർശനവുമായി രംഗത്തെത്തി സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ.എൻ. ബാലഗോപാൽ.

തെരഞ്ഞെടുപ്പിന് മുൻപ് തന്നെ മുഖ‍്യമന്ത്രി സെബിയുമായി ചർച്ച നടത്തിയെന്നും അങ്ങനെയാണ് സെബിയുടെ അനുമതി വേഗത്തിലായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാസർഗോഡ് മാധ‍്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ബാലഗോപാൽ വിമർശനം നടത്തിയത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ നടപടിക്രമങ്ങളൊന്നും പാലിക്കാതെ തന്നെ തങ്ങൾക്ക് അനുവാദം ലഭിക്കുമെന്ന ഉറപ്പ് കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും ബാലഗോപാൽ ആരോപണം ഉന്നയിച്ചു.

മുഖ‍്യമന്ത്രി നൽകിയ വിശദീകരണം സ്വന്തം പാർട്ടിക്കാരെ പോലും ബോധ‍്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും കേരളം ഗുജറാത്തല്ലെന്ന് കെ.സി. വേണുഗോപാലിന് വരെ പറയേണ്ടി വന്നത് ഇതിന്‍റെ തെളിവാണെന്നും ബാലഗോപാൽ പറഞ്ഞു

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ