"ചക്കയിൽ നിന്നവർക്ക് ചക്കക്കുരു പോലും കിട്ടിയില്ല"; വീണ്ടും ട്രോളി വൃദ്ധി വിശാൽ

 
Kerala

"ചക്കയിൽ നിന്നവർക്ക് ചക്കക്കുരു പോലും കിട്ടിയില്ല"; വീണ്ടും ട്രോളി വൃദ്ധി വിശാൽ

മലയാളത്തിന്‍റെ പ്രിയ നടി ഫിലോമിനയുടെ 'നിങ്ങടെ ഭ്രാന്തൊക്കെ മാറിയോ ചെക്കന്മാരെ' എന്ന ഡയലോ​ഗിനൊപ്പം ചക്ക തിന്നുകൊണ്ടായിരുന്നു വൃദ്ധിയുടെ റീൽ

Namitha Mohanan

തെരഞ്ഞെടുപ്പ് ആവശേങ്ങളൊക്കെ അടങ്ങി. കേരളത്തിൽ കോൺഗ്രസ് സെഞ്ച്വറിയടിച്ച് അധികാരത്തിലേക്ക് കയറുകയാണ്. ജനവിധി വന്നതിന് പിന്നാലെ നിരവധി ട്രോൾ വീഡിയോകളും റീലുകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

അക്കൂട്ടത്തിൽ വൈറലായിരിക്കുകയാണ് മലയാള സിനിമയുടെ ബാലതാരവും സോഷ്യൽ മീഡിയ താരവുമായ വൃദ്ധി വിശാലിന്‍റെ റീൽ. മുൻപും ട്വന്‍റി ട്വന്‍റിയിലെ സെലിബ്രിറ്റി മത്സരാർഥികളെ ട്രോളി കൊണ്ടുള്ള വൃദ്ധിയുടെ റീൽ വൈറലായിരുന്നു. ഇപ്പോഴും അവരെ തന്നെ ലക്ഷ്യം വച്ചാണ് വൃദ്ധിയുടെ ട്രോൾ വീഡിയോ. കേരളത്തിൽ മത്സരിച്ച ട്വന്‍റി ട്വന്‍റിയിൽ ഒരു സ്ഥാനാർഥികളും വിജയിച്ചിരുന്നു. അഖിൽ മാരാർ, റോബിൻ രാധാകൃഷ്ണൻ, അഞ്ജലി നായർ, ആതിര തുടങ്ങി എല്ലാവരും മൂന്നാം സ്ഥാനത്താണ്. ഇവരുടെ ചിഹ്നമായ ചക്കയെ കൂട്ടുപിടിച്ചാണ് വൃദ്ധിയുടെ വീഡിയോ.

മലയാളത്തിന്‍റെ പ്രിയ നടി ഫിലോമിനയുടെ 'നിങ്ങടെ ഭ്രാന്തൊക്കെ മാറിയോ ചെക്കന്മാരെ' എന്ന ഡയലോ​ഗിനൊപ്പം ചക്ക തിന്നുകൊണ്ടായിരുന്നു വൃദ്ധിയുടെ റീൽ. പിന്നാലെ നിരവധി പേരാണ് റീൽ പങ്കുവയ്ക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തത്.

"ചക്കയിൽ നിന്നവർക്ക് ചക്കക്കുരു പോലും കിട്ടിയില്ല", 'ചക്കയുടെ തോൽവി കണ്ടപ്പോൾ ആദ്യം മനസിൽ വന്നത് വൃദ്ധിയുടെ റീൽ ആയിരുന്നു', 'റിസർട്ട് വന്നതിൽ പിന്നെ ഒന്നിനേയും കാണാനില്ല, മാളത്തിൽ ഒളിച്ചെന്നാ തോന്നുന്നു' എന്നിങ്ങനെ പോവുന്നു കമന്‍റുകൾ

റിലയൻസ് - റോൾസ് റോയ്സും ചേർന്ന് ഇന്ത്യക്കു വേണ്ടി ഫൈറ്റർ വിമാനം നിർമിക്കും

ജയിൽ മെനുവിൽ നിന്ന് മട്ടൻ കട്ടാകും

മെസിയുടെ പേരിൽ തട്ടിപ്പ്: ത്രിതല അന്വേഷണത്തിന് സർക്കാർ

അര്‍ജുന്‍ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു

മെസി വിവാദം: അബ്ദുറഹ്മാന്‍റേത് സത്യപ്രതിജ്ഞാലംഘനം