തിരുവോണം ബംപർ ഭാഗ്യക്കുറി മുഖ്യമന്ത്രി പ്രകാശനം ചെയ്യുന്നു

 

ഫയൽ ഫോട്ടോ

Kerala

ഓണം ബമ്പർ നറുക്കെടുപ്പ് ശനിയാഴ്ച; ടിക്കറ്റെല്ലാം വിറ്റഴിഞ്ഞു, സർക്കാരിന് ലാഭം 125 കോടി രൂപ

30 കോടി രൂപയാണ് ഒന്നാം സമ്മാനം. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞിരിക്കുന്നത്.

MV Desk

തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബമ്പർ നറുക്കെടുപ്പ് ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് നടക്കും. തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. ഇത്തവണ റെക്കോഡ് വിൽപ്പനയാണ് നടന്നിരിക്കുന്നത്. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞിരിക്കുന്നത്.

കഴിഞ്ഞ വർഷം 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിരുന്നത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരും ബമ്പർ വാങ്ങിയിട്ടുണ്ട്. 500 രൂപയാണ് ടിക്കറ്റിന്‍റെ വില. ടിക്കറ്റ് വിൽപ്പനയിലൂടെ 450 കോടി രൂപയാണ് സർക്കാരിന് ലഭിച്ചിരിക്കുന്നത്.

ഏജൻസി കമ്മിഷനും ജിഎസ്ടിയും സമ്മാന തുകയും ഒഴിവാക്കിയാൽ

സർക്കാരിന് ലഭിക്കുന്നത് 125 കോടി 54 ലക്ഷം രൂപയാണ്. കൂടാതെ ഒന്നാം സമ്മാനാർഹരിൽ നിന്നുള്ള നികുതിയും ലഭിക്കും.

ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം; ഡൽഹിയിൽ വൻ സംഘർഷാവസ്ഥ

വിജയ് കേരളത്തിൽ മത്സരിച്ചാലും മുഖ്യമന്ത്രിയാകും: സ്വാമി ജ്ഞാനതീർഥ

തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ സമ്മതമില്ലാതെ ജ്ഞാനേഷ് കുമാർ എടുത്ത തീരുമാനങ്ങൾക്കെതിരേ സുപ്രീം കോടതിയിൽ ഹർജി

വനിതാ തടവുകാർക്ക് സെക്സ് ടോയ്സ് നൽകും; ഡച്ച് പരീക്ഷണം ഒരു വർഷത്തേക്ക്

ഔദ്യോഗിക യാത്രയ്ക്കിടെ ഉറങ്ങിയ ടെക്കിയെ പിരിച്ചുവിട്ടു; 9,637 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്