എസ്കലേറ്റർ പിന്നോട്ട് നീങ്ങി; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടു പേർക്ക് പരുക്ക്

 
Kerala

എസ്കലേറ്റർ പിന്നോട്ട് നീങ്ങി; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടു പേർക്ക് പരുക്ക്

എസ്കലേറ്ററിന്‍റെ ഏറ്റവും താഴെ നിന്നവർക്കാണ് പരുക്കേറ്റത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: എസ്കലേറ്റർ പിന്നോട്ട് നീങ്ങിയതു മൂലം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടു പേർക്ക് പരുക്ക്. മുകളിലേക്ക് പോയിക്കൊണ്ടിരുന്ന എസ്കലേറ്റർ അപ്രതീക്ഷിതമായി പിന്നോട്ട് നീങ്ങുകയായിരുന്നു. വഞ്ചിനാട് എക്സ്പ്രസിൽ എത്തിയ രണ്ടു യാത്രക്കാർക്കാണ് പരുക്കേറ്റത്.

ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്കലേറ്ററിന്‍റെ ഏറ്റവും താഴെ നിന്നവർക്കാണ് പരുക്കേറ്റത്. യാത്രക്കാരിലൊരാൾ എമർജൻസി ബട്ടൺ അമർത്തി എസ്കലേറ്ററിന്‍റെ പ്രവർത്തനം നിർത്തിയതോടെയാണ് വലിയ അപകടങ്ങൾ ഒഴിവായത്.

ഡൽഹിയിലെത്തിയ വ്ലാഡിമിർ പുടിനെ കാണാൻ മോദി; ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച

ബ്രിക്സ് ഉച്ചകോടി; കനത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം

പിഎം ശ്രീയുടെ ഭാഗമാകണം; സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

ലാഭവിഹിതം വാഗ്ദാനം ചെയ്ത് 62 സ്ത്രീകളിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ; 40കാരനെതിരേ കേസ്

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി