Representative image 
Kerala

ഒരുമാസത്തെ ക്ഷേമപെൻഷൻ അനുവദിച്ചു; 15 മുതൽ വിതരണം

ഏഴുമാസത്തെ കുടിശിക നിലനിൽക്കെയാണ് പെൻഷൻ അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുമാസത്തെ ക്ഷേമപെൻഷൻ അനുവദിച്ച് സംസ്ഥാന സർക്കാർ. വെള്ളിയാഴ്ച പെൻഷൻ വിതരണം ചെയ്യുമെന്ന് ധനവകുപ്പ് അറിയിച്ചു.

ഏഴുമാസത്തെ കുടിശിക നിലനിൽക്കെയാണ് പെൻഷൻ അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഒരുമാസത്തെ ക്ഷേമപെൻഷൻ നൽകാനായി 900 കോടി രൂപയാണ് വേണ്ടത്. അതേസമയം പെൻഷൻ നൽകാത്തത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് സിപിഐ വിമർശനം ഉന്നയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുന്നതിനു ചേർന്ന യോഗത്തിലാണ് സിപിഐ വിമർശനം ഉന്നയിച്ചത്. എന്നാൽ പെൻഷൻ എത്രയം വേഗം നൽകുമെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ