ജെബി മേത്തർ

 
Kerala

"അടൂർ പ്രകാശിന്‍റെ ആരോപണങ്ങൾ തള്ളിക്കള‍യാനാവുന്നതല്ല"; ജെബി മേത്തർ

തീരുമാനങ്ങളറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും മുന്നണിയിൽ കൂടിയാലോചനകളില്ലെന്നുമായിരുന്നു അടൂർ പ്രകാശിന്‍റെ ആരോപണം

Namitha Mohanan

തിരുവനന്തപുരം: അടൂർ പ്രകാശിന്‍റെ ആരോപണങ്ങൾ തള്ളിക്കള‍യാനാവുന്നതല്ലെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ. വളരെ മുതിർന്ന നേതാവാണ് അടൂർ പ്രകാശെന്നും അദ്ദേഹത്തിന്‍റെ പ്രതികരണത്തെ നിസാരമായി തള്ളാനാവില്ലെന്നും ജെബി മേത്തർ പ്രതികരിച്ചു.

കെപിസിസി എക്സിക്യൂട്ടീവ് യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് അധ്യക്ഷൻ സണ്ണി ജോസഫിന് കത്ത് നൽകിയിട്ടുണ്ടെന്നും ജെബി അറിയിച്ചു. അടൂർ പ്രകാശ് ഒരു മുതിർന്ന നേതാവാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്‍റേതായ അനുഭവങ്ങളുണ്ട്. തീരുമാനങ്ങളുണ്ട്. അത് അദ്ദേഹം തുറന്നു പറയുന്നുവെന്നും ജെബി പറഞ്ഞു.

തീരുമാനങ്ങളറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും മുന്നണിയിൽ കൂടിയാലോചനകളില്ലെന്നുമായിരുന്നു അടൂർ പ്രകാശിന്‍റെ ആരോപണം. അടുത്ത കാലത്തൊന്നും യുഡിഎഫിന്‍റെ ഔദ്യോഗിക യോഗങ്ങൾ ചേർന്നിട്ടില്ല. മുന്നണി യോഗങ്ങൾ ചേരാൻ മുഖ്യമന്ത്രിയാണ് മുൻകൈയെടുക്കേണ്ടത്. എന്നാൽ, മുഖ്യമന്ത്രി വേണ്ടവിധം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നില്ലെന്നും അടൂർ പ്രകാശ് കുറ്റപ്പെടുത്തി.

അദ്ദേഹം തീരുമാനമെടുക്കാത്തതുകൊണ്ടാണ് യോഗങ്ങൾ ചേരാൻ സാധിക്കാത്ത സ്ഥിതിയുണ്ടാകുന്നത്. നിരവധി രാഷ്ട്രീയ വിഷയങ്ങളിൽ ഘടകകക്ഷികളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. മുന്നണി കൂടിയാലോചനകൾ നടക്കാത്തതുകൊണ്ടാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ സാധിക്കാത്തതെന്നും അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു.