സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിക്കുന്നു, മുട്ട വിലയിലും വർധനവ്; എന്താണ് ഇതിന് കാരണം?

 

representative image

Kerala

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിക്കുന്നു, മുട്ട വിലയിലും വർധനവ്; എന്താണ് ഇതിന് കാരണം?

കോഴിത്തീറ്റയ്ക്ക് വില കൂടിയതും തദ്ദേശ ഫാമുകൾ പൂട്ടിയതുമാണ് വില കൂടാൻ‌ കാരണമായതെന്നാണ് വിവരം

Aswin AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചി കോഴിവില കുതിക്കുന്നു. തലസ്ഥാനത്ത് 170 മുതൽ 180 രൂപ വരെ നൽകണം കോഴിയിറച്ചിക്ക്. കഴിഞ്ഞ മാസം വരെ 145 രൂപയെ ഉണ്ടായിരുന്നുള്ളൂ. അതിൽ നിന്നുമാണ് വളരെ പെട്ടെന്ന് വർധനവുണ്ടായിരിക്കുന്നത്.

കോഴിത്തീറ്റയ്ക്ക് വില കൂടിയതും തദ്ദേശ ഫാമുകൾ പൂട്ടിയതുമാണ് വില കൂടാൻ‌ കാരണമായതെന്നാണ് വിവരം. ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 550 രൂപയാണ് വർധിച്ചത്. ഉത്പാദന ചിലവ് താങ്ങാൻ കഴിയാതെ വന്നതോടെ പല കർഷകരും ഈ മേഖലയിൽ നിന്നും പിന്മാറുന്ന കാഴ്ചയാണ് കാണാനാവുന്നത്.

ഇതു കൂടാതെ കോഴിമുട്ടയ്ക്കും വില കൂടിയിട്ടുണ്ട്. നാടൻ കോഴിമുട്ടയ്ക്ക് നിലവിൽ 10 രൂപ നൽകണം. നേരത്തെ 7 രൂപയായിരുന്നു വില. തമിഴ്നാട്ടിൽ നിന്നുമെത്തുന്ന സാധാരണ മുട്ടയ്ക്ക് 9 രൂപയാണ് വില. അതേസമയം, താറാവുമുട്ടയുടെ വില 15 രൂപയായി ഉയർന്നു.

സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന സമീപനം സർക്കാരിനില്ല: സി.പി. ജോൺ

കറിയെ ചൊല്ലിയുള്ള തര്‍ക്കം; മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം സമവായത്തിലേക്ക്

മെഴുകുതിരി എടുത്തു വച്ചോളൂ; കറന്‍റു പോവും

"രാഗേഷിന്‍റെ വരുമാനം അന്വേഷിക്കണം, പറയിപ്പിച്ചേ തീരൂ എന്നുണ്ടെങ്കിൽ എല്ലാം പറയാം"; ടി.കെ. ഗോവിന്ദൻ