ഹിമാചൽ പ്രദേശിൽ നിന്നും വൈദ‍്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി നൽകാതിരുന്നത് എന്തുകൊണ്ട്?

 
Representative image
Kerala

ഹിമാചൽ പ്രദേശിൽ നിന്നും വൈദ‍്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി നൽകാതിരുന്നത് എന്തുകൊണ്ട്?

വൈദ‍്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി നൽകാതിരുന്നത് ഉയർന്ന വില കാരണമെന്നാണ് റിപ്പോർട്ട്

Aswin AM

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ‍്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി ഹിമാചൽ പ്രദേശിൽ നിന്നും വൈദ‍്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി നൽകാതിരുന്നത് ഉയർന്ന വിലകാരണമെന്ന് റിപ്പോർട്ട്.

ഉയർന്ന വിലയ്ക്ക് വൈദ‍്യുതി വാങ്ങിയാൽ വലിയ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഹിമാചലിൽ നിന്നും 1280 മെഗാവാട്ട് വൈദ‍്യുതി വാങ്ങാൻ അനുമതി നൽകണമെന്ന് ആവശ‍്യപ്പെട്ട് കെഎസ്ഇബി സർക്കാരിനെ സമീപിച്ചിരുന്നു.

എന്നാൽ ഹിമാചൽ പ്രദേശ് ഉയർന്ന വില ആവശ‍്യപ്പെട്ടതോടെ സർക്കാർ അതൃപ്തി അറിയിക്കുകയായിരുന്നു. അതേസമയം, രാത്രികാലങ്ങളിലെ വൈദ‍്യുതി പ്രതിസന്ധി പരിഹരിക്കാൻ വിവിധ കമ്പനികളിൽ നിന്നും വൈദ‍്യുതി വാങ്ങാൻ 2027 മാർച്ച് 30 വരെ റെഗുലേറ്ററി കമ്മിഷൻ കെഎസ്ഇബിക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ യൂണിറ്റിന് 10 രൂപയിൽ കൂടരുതെന്ന് കർശന നിബന്ധനയുണ്ട്.