പത്തനംതിട്ടയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്ക്
ഏനാത്ത്: പത്തനംതിട്ട ഏനാത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്ക്. നെച്ചിറ താഴേക്കിൽ സാറാമ്മയ്ക്കാണ് (56) പരുക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ 7.30 ഓടെ അടുത്ത വീട്ടിലെ ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം. തലയ്ക്ക് സാരമായി പരുക്കേറ്റ ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.