ആറളത്ത് കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

 
Kerala

ആറളത്ത് കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

അനീഷാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്

Jisha P.O.

കണ്ണൂർ: ആറളം പുനരധിവാസ മേഖലയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. പ്രാഥമിക ആവശ്യം നിർവഹിക്കുന്നതിന് അനീഷും ഭാര്യ അമ്പിളിയും വീടിന്‍റെ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. മുറ്റത്തിന് സമീപത്തുള്ള പ്ലാവിൽ നിന്നും ചക്ക പറിച്ചു തിന്നുകയായിരുന്ന കാട്ടാന അതിവേഗം രണ്ടുപേർക്ക് നേരേ തിരിയുകയായിരുന്നു.

ആനയെ കണ്ടതോടെ അമ്പിളി നിലവിളിച്ചുകൊണ്ട് വീടിനകത്ത് കയറി. പക്ഷേ അനീഷിന് വേഗത്തിൽ ഓടിമാറാൻ കഴിഞ്ഞില്ല. വീടിന്‍റെ പിൻവശത്തേക്ക് ഓടിയ അനീഷിനെ തുമ്പിക്കൈയിൽ ചുറ്റിയെടുത്ത് മുൻവശത്തെ കല്ലിൽ അടിക്കുകയായിരുന്നു.

വിവരം അറിഞ്ഞ് എത്തിയ പ്രദേശവാസികൾ അനീഷിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അനീഷിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരം ഗവ.മെഡിക്കൽ കോളെജിലേക്ക് മാറ്റി.

'എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചത് മതനിരപേക്ഷ സമൂഹത്തോടുള്ള വഞ്ചന'; ഫെയ്സ്ബുക്ക് പോസ്റ്റുമായി പിണറായി വിജയൻ

'ട്രംപിന് ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ സാധിക്കില്ല'; മറുപടിയുമായി ഇറാൻ വിദേശകാര‍്യ സഹമന്ത്രി

ലങ്കൻ ബൗളർമാരുടെ സ്പിൻ പരീക്ഷണം ഏശിയില്ല; ദേവ്ദത്തിന്‍റെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത‍്യ മികച്ച നിലയിൽ

'ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം ആലപിക്കുന്നത്'; വീണ്ടും ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകലാശാല വിസി

വിജ‌യ്‌യുടെ അമ്മയ്ക്കെതിരേ മോശം പരാമർശം; തമിഴ്നാട് ബിജെപി അധ‍്യക്ഷനെതിരേ പ്രതിഷേധം രൂക്ഷം