പ്രതീകാത്മക ചിത്രം

 
representative image
Kerala

ആറളം ഫാമിൽ കാട്ടാനയിറങ്ങി; പിടികൂടാൻ ശ്രമം പുരോഗമിക്കുന്നു

കൊമ്പില്ലാത്ത ആൺ ആനയായ കണ്ണൂർ മഖ്ന-1 എന്ന കാട്ടാനയാണ് ജനവാസമേഖലയിൽ ഇറങ്ങിയത്

Sarath Nath MS

കണ്ണൂർ: ആറളം ഫാമിലെ ജനവാസമേഖലയിൽ പ്രദേശവാസികൾക്ക് നിരന്തരം ഭീഷണി സൃഷ്ടിക്കുന്ന കാട്ടാനയെ പിടികൂടാനുള്ള ഊർജിത ശ്രമത്തിൽ വനംവകുപ്പ്. ഇതിന്‍റെ ഭാഗമായി പരിശീലനം ലഭിച്ച കുങ്കിയാനകളായ വിക്രമിനെയും ഭരതിനെയും വെള്ളിയാഴ്ച രാത്രി ആറളം ഫാമിലെത്തിച്ചു. വയനാട്ടിൽ നിന്ന് മറ്റൊരു കുങ്കിയാനയായ ഉണ്ണികൃഷ്ണനെയും എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

കൊമ്പില്ലാത്ത ആൺ ആനയായ കണ്ണൂർ മഖ്ന-1 എന്ന കാട്ടാനയാണ് ജനവാസമേഖലയിൽ ഇറങ്ങിയത്. പ്രദേശത്തെ ഒരാളെ ഈ ആന ആക്രമിച്ച് കൊലപ്പെടുത്തുകയും നിരവധി പേരെ പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ വീടുകൾക്ക് സമീപമെത്തി കൃഷിയും ഷെഡുകളും നശിപ്പിക്കുന്നതും പതിവാണ്. പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ആനയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ആരംഭിച്ചത്.

ഏറ്റവുമൊടുവിൽ ജനവാസമേഖലകളിൽ നിന്ന് അകന്ന് വനത്തിനുള്ളിലാണ് ആനയെ അവസാനമായി കണ്ടെത്തിയത്. ആനയെ വീണ്ടും കണ്ടെത്തുക എന്നതാണ് വനംവകുപ്പിന്‍റെ അടിയന്തര വെല്ലുവിളി.

ആനയെ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി കൂടുതൽ ഉദ്യോഗസ്ഥർ ശനിയാഴ്ച ആറളത്ത് എത്തും. ജനവാസമേഖലയുടെ അതിർത്തിയിലേക്ക് ആനയെ എത്തിച്ചശേഷം മയക്കുവെടിവച്ച് പിടികൂടാനാണ് ശ്രമം. ആനകളെ മയക്കുവെടിവയ്ക്കുന്നതിൽ വിദഗ്ധരായ മൂന്ന് വെറ്ററിനറി ഡോക്റ്റർമാരെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മയക്കുവെടിവയ്ക്കൽ നടപടികൾ ആരംഭിക്കാനാകുമെന്നാണ് വനംവകുപ്പിന്‍റെ പ്രതീക്ഷ.

ഓപ്പറേഷൻ സിന്ദൂർ നിർത്തിവച്ചതിന് ട്രംപിന് നന്ദി; പാക് പ്രധാനമന്ത്രിയുടെ യുഎൻ പ്രസംഗം പങ്കുവച്ച് യുഎസ് പ്രസിഡന്‍റ്

വിനോദയാത്ര സംഘത്തിന്‍റെ കാർ പുഴയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്

പണം വാങ്ങിയിരുന്നത് വിദേശ അക്കൗണ്ടുകൾ വഴി, ബ്രാഞ്ചുകൾക്ക് ലൈസൻസില്ല; പാർവതി മായ ഷാജിയുടെ കൂടുതൽ തട്ടിപ്പ് വിവരങ്ങൾ പുറത്ത്

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

'പാർട്ടി അടിമകൾ വിഷമത്തിലാണ്, സാരമില്ല സഖാക്കളെ സാരമില്ല'; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നടൻ ജോയ് മാത‍്യു