എലിവിഷം ഉള്ളിൽ ചെന്ന് യുവതിയുടെ മരണം; ഭർത്താവ് അറസ്റ്റിൽ

 
Kerala

എലിവിഷം ഉള്ളിൽ ചെന്ന് യുവതിയുടെ മരണം; ഭർത്താവ് അറസ്റ്റിൽ

അബ്ദുല്‍ റഹ്മാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Jisha P.O.

പാലക്കാട്: ആലത്തൂരില്‍ എലിവിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഗാര്‍ഹിക പീഡന കുറ്റം ചുമത്തിയാണ് ഇരട്ടക്കുളം നെല്ലിയാംകുന്നം എടത്തില്‍ ഉന്നതി അബ്ദുല്‍ റഹ്മാനെ (29) പൊലീസ് അറസ്റ്റ് ചെയ്തത്. അബ്ദുല്‍ റഹ്മാന്റെ ഭാര്യയായ അസ്‌ന (20) ഈ മാസം 7ന് ആണ് മരിച്ചത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20ന് ആയിരുന്നു ഇവരുടെ വിവാഹം. മാര്‍ച്ച് 27ന് ആണ് ഭര്‍തൃഗൃഹത്തില്‍ വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയില്‍ അസ്‌നയെ കണ്ടെത്തിയത്. തുടര്‍ന്ന് ആലത്തൂര്‍, എറണാകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഈ മാസം 7ന് മരണം സംഭവിക്കുകയായിരുന്നു.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്