പാലക്കാട്ട് നടുറോഡിൽ വീട്ടമ്മയുടെ നിസ്ക്കാരം; കസ്റ്റഡിയിലെടുത്ത് പൊലീസ്
പാലക്കാട്: പാലക്കാട് നഗരത്തിൽ നടുറോഡിൽ നിസ്കരിച്ച് യുവതി. തിരക്കേറിയ ഐഎംഎ ജംങ്ഷനിൽ ഉച്ചയോടെയായിരുന്നു സംഭവം.
സംഭവം ശ്രദ്ധയിൽപ്പെട്ട സൗത്ത് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. ഗതാഗതം തടസപ്പെടുത്തിയതിന് പൊലീസ് കേസെടുത്തേക്കും എന്നാണ് വിവരം.
കുടുംബസ്വത്തിനെക്കുറിച്ചുള്ള തർക്കം ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് നടുറോഡിൽ നമസ്കരിച്ചതെന്നാണ് യുവതിയുടെ വിശദീകരണം.