ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവം; ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു

 
Kerala

ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവം; ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു

സംഭവത്തിൽ യുവാവിന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ പോത്തൻകോട് പൊലീസ് ഷിജിലേക്കെതിരേ കേസെടുത്തു

Namitha Mohanan

തിരുവനന്തപുരം: അണ്ടൂർക്കോണം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ ഫാർമസിസ്റ്റിന് സസ്പെൻഷൻ. അണ്ടൂർക്കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് ഷിജിലയെയാണ് സസ്പെൻഡ് ചെയ്തത്.

മരുന്നു മാറിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയ യുവാവ് ഇപ്പോഴും ഐസിയുവിൽ ചികിത്സയിലാണ്. യുവാവിന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജ് അധികൃതർ അറിയിച്ചു.

സംഭവത്തിൽ യുവാവിന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ പോത്തൻകോട് പൊലീസ് ഷിജിലേക്കെതിരേ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പിന്‍റെ നടപടി.