ആന്‍റോണ്‍

 
Kerala

പഫ്സ് കഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതാണോ ഹൃദയാഘാതമാണോ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ വ്യക്തമാകൂ.

MV Desk

വൈപ്പിന്‍: കുര്‍ബാന കഴിഞ്ഞു വീട്ടിലെത്തി പഫ്സ് കഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മുനമ്പം ജനഹിത സ്റ്റോപ്പിന് സമീപം കുറുപ്പശേരി അജിയുടെ മകന്‍ ആന്‍റോണ്‍ (21) ആണ് മരിച്ചത്. എറണാകുളം സെന്‍റ് ആല്‍ബർട്ട്സ് കോളെജില്‍ ലോജിസ്റ്റിക്സ് ബിരുദ വിദ്യാർഥിയായിരുന്നു.

ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മുനമ്പം ഹോളി ഫാമിലി പള്ളിയില്‍ കുര്‍ബാന കഴിഞ്ഞു മടങ്ങിയെത്തിയ ശേഷമായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ആന്‍റോണ്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം കളമശേരി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.

ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതാണോ ഹൃദയാഘാതമാണോ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ വ്യക്തമാകൂ. സംസ്കാരം തിങ്കളാഴ്ച 3.30ന് മുനമ്പം തിരുക്കുടുംബ പള്ളി സെമിത്തേരിയില്‍. അമ്മ: മേരി. സഹോദരന്‍: സാന്‍റോണ്‍.

ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം നായ ഭക്ഷിച്ചു, നാല് പേർ‌ പിടിയിൽ

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന; കോളെജ് അധ്യാപകനടക്കം നാല് പേർ അറസ്റ്റിൽ

കോട്ടയത്ത് യുവാവിന്‍റെ മരണത്തിൽ സിപിഎം പഞ്ചായത്ത് അംഗമടക്കം ആറ് പേർ അറസ്റ്റിൽ

മമത ബാനർജിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി കനിമൊഴി