അപകടത്തില്‍ മരിച്ച സഞ്ജയ് രാജ്

 
Kerala

നിര്‍ത്തിയിട്ട കാറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് യുവാവ് മരിച്ചു

പാലക്കാട് വടക്കഞ്ചേരിയില്‍ അണക്കപ്പാറ എക്‌സൈസ് ഓഫീസിനു സമീപത്ത് ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം

Sarath Nath MS

വടക്കഞ്ചേരി: ദേശീയ പാതയുടെ അരികില്‍ കാര്‍ നിര്‍ത്തി ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് യുവാവ് മരിച്ചു. പാലക്കാട് വടക്കഞ്ചേരിയില്‍ അണക്കപ്പാറ എക്‌സൈസ് ഓഫീസിനു സമീപത്ത് ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം.

കോയമ്പത്തൂര്‍ ആണ്ടൂര്‍ കുന്നത്തൂരമ്പാളം സ്വദേശി സഞ്ജയ് രാജ് (25) ആണ് മരിച്ചത്. കാര്‍ നിര്‍ത്തിയശേഷം മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ എടുക്കാനായി ഡിക്കി തുറന്നപ്പോഴാണ് അപകടം. നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അപകടമുണ്ടാക്കിയ കണ്ടെയ്‌നര്‍ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടക്കഞ്ചേരി പൊലീസ് കേസെടുത്തു.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ