തിയെറ്ററിലിരുന്ന് സ്പൈഡർമാന്‍റെ കഥ വിളിച്ചു പറഞ്ഞു; യുവാവിനെ കൈകാര്യം ചെയ്ത് പ്രേക്ഷകർ

 
Kerala

തിയെറ്ററിലിരുന്ന് സ്പൈഡർമാന്‍റെ കഥ വിളിച്ചു പറഞ്ഞു; യുവാവിനെ കൈകാര്യം ചെയ്ത് പ്രേക്ഷകർ

സിനിമ കണ്ടു കൊണ്ടിരിക്കേ ഒപ്പമുണ്ടായിരുന്ന പെൺ സുഹൃ‌ത്തിനോടാണ് ഇയാൾ ഉറക്കെ കഥ പറഞ്ഞു കൊണ്ടിരുന്നത്.

MV Desk

കൊച്ചി: തിയെറ്ററിലിരുന്ന് സിനിമയുടെ സസ്പെൻസും കഥയും വിളിച്ചു പറഞ്ഞ യുവാവിനെ കൂട്ടത്തോടെ മർദിച്ച് പ്രേക്ഷകർ. സൂപ്പർഹിറ്റായി പ്രദർശനം തുടരുന്ന സ്പൈഡർമാർ സിനിമയുടെ സസ്പെൻസ് ആണ് യുവാവ് വിളിച്ചു പറഞ്ഞത്. യുവാവിനെ തല്ലുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സിനിമ കണ്ടു കൊണ്ടിരിക്കേ ഒപ്പമുണ്ടായിരുന്ന പെൺ സുഹൃ‌ത്തിനോടാണ് ഇയാൾ ഉറക്കെ കഥ പറഞ്ഞു കൊണ്ടിരുന്നത്.

സിനിമയിലെ നിർണായകമായ പല സീനുകളും ഇയാൾ മുൻകൂട്ടി ഉറക്കെ പറയുകയായിരുന്നു. തുടക്കത്തിൽ അടുത്തിരുന്നവർ ഇയാളോടെ പതിയെ സംസാരിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ അതു വക വയ്ക്കാതെ വീണ്ടും പല സീനുകളും മുൻകൂട്ടി പറയാൻ തുടങ്ങിയതോടെയാണ് വാക്കു തർക്കവും തുടർന്ന് തല്ലും ഉണ്ടായത്.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ