Varkala Beach 
Kerala

ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കെ പ്രകോപിതയായി; വർക്കലയിൽ ആൺസുഹൃത്തിനൊപ്പമെത്തിയ യുവതി കടലിൽ ചാടി

ഹെലിപ്പാഡിന് അടുത്തുള്ള ടൂറിസം പൊലീസിന്‍റെ എയ്ഡ് പോസ്റ്റിന് സമീപത്ത് നിന്നാണ് യുവതി താഴേക്ക് ചാടിയത്

തിരുവനന്തപുരം: വർക്കല ഹെലിപാഡ് കുന്നിൽ നിന്നും കടലിലേക്ക് ചാടി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. തിരുനെൽവേലി സ്വദേശി അമിതയാണ് കടലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമിതയുടെ ആൺ സുഹൃത്ത് ബസന്ത് ഉൾപ്പെടെ മൂന്ന് യുവാക്കൾക്കൊപ്പമാണ് യുവതി എത്തിയത്. തുടർന്ന് ഐസ്ക്രീം കഴിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതയായ യുവതി ഓടി താഴേക്ക് ചാടുകയായിരുന്നു.

ഹെലിപ്പാഡിന് അടുത്തുള്ള ടൂറിസം പൊലീസിന്‍റെ എയ്ഡ് പോസ്റ്റിന് സമീപത്ത് നിന്നാണ് യുവതി താഴേക്ക് ചാടിയത്. ഏകദേശം 30 അടി താഴ്ചയിലേക്കാണ് യുവതി വീണത്. കടലിലേക്ക് ചാടിയ യുവതിയെ രക്ഷിക്കാൻ ഉടൻ തന്നെ ശ്രമം നടത്തുകയായിരുന്നു. ഗുരുതര പരിക്കുകളോടെ യുവതിയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്നും തുടർ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം, യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു