എ.പി. അബ്ദുള്ളക്കുട്ടി

 
Kerala

രാഹുൽ ഗാന്ധിയെ ഭീകരരുമായി ബന്ധപ്പെടുത്തി ഫെയ്സ്ബുക്ക് പോസ്റ്റ്; എ.പി. അബ്ദുള്ളക്കുട്ടിക്കെതിരേ പരാതി നൽകി യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അനുതാജാണ് ഡിജിപിക്ക് പരാതി നൽകിയത്

Aswin AM

കണ്ണൂർ: ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുള്ളക്കുട്ടിക്കെതിരേ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അനുതാജ്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി സമൂഹമാധ‍്യമത്തിലൂടെ പ്രചാരണം നടത്തിയതായും അതിനാൽ ക്രിമിനൽ കേസ് എടുക്കണമെന്നുമാണ് പരാതി.

ഭീകരൻ മസൂദ് അസറിന്‍റെയും ഹാഫീസ് സഈദിന്‍റെയും ബംഗ്ലാദേശിന്‍റെ ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന്‍റെയും ചിത്രങ്ങൾക്കൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രം വച്ച് ഇതിൽ ആരാണ് ഇന്ത‍്യക്ക് ഏറ്റവും അപകടകാരിയായ വ‍്യക്തിയെന്നായിരുന്നു അബ്ദുള്ളക്കൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇതിനെതിരേയാണ് കോൺഗ്രസ് നേതാവ് പരാതി നൽകിയിരിക്കുന്നത്.

പരാതി വ്യാപകമാകുന്നു; മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കാൻ സംസ്ഥാന സർക്കാർ

എല്ലാ ബ്രാൻഡുകളും പ്രദർശിപ്പിക്കണം; സർക്കുലറുമായി ബിവ്റെജസ് കോർപ്പറേഷൻ

മേഘാലയയിൽ 3 മാസത്തിനിടെ 574 പുതിയ എച്ച്ഐവി ബാധിതർ; 52 ശതമാനവും കാഷ്വൽ സെക്സ് വഴി

അന്താരാഷ്ട്ര നിക്ഷേപ തർക്കത്തിൽ ഡി.വൈ. ചന്ദ്രചൂഡിനെ ആര്‍ബിട്രേറ്ററായി നിയമിച്ച് റഷ്യ

''കരുത്തനായിരിക്കൂ ലിയോ''; പിതാവിന്‍റെ വിയോഗത്തിൽ മെസിയെ ആശ്വസിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ