സനൽ കുമാർ

 
Kerala

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു; ലക്ഷണങ്ങൾ അറിയാം

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.

നീതു ചന്ദ്രൻ

കണ്ണൂർ: കണ്ണൂരിൽ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാറാണ് (37) മരിച്ചത്. ബുധനാഴ്ച കിണർ പണിക്കിടെയാണ് സനലിന് സൂര്യാഘാതമേറ്റത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.

വ്യാഴാഴ്ച പുലർച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ ഉഷ്ണ തരംഗത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2024ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ലക്ഷണങ്ങൾ

  • ശരീരം ചൂടായിരിക്കുമെങ്കിലും വിയർപ്പ് ഉണ്ടാകില്ല.

  • ആശയക്കുഴപ്പം, സംസാരിക്കാൻ പ്രയാസം, ബോധക്ഷയം.

  • ഛർദ്ദി, തലവേദന, തലകറക്കം.

  • ത്വക്ക് വരണ്ടു ചുവന്ന് ഇരിക്കുക.

പ്രതിരോധം

  • ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക,

  • നാരങ്ങാവെള്ളം, സംഭാരം എന്നിവ ഉൾപ്പെടുത്തുക

  • രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കുക.

  • അയഞ്ഞ, ഇളം നിറമുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.

  • പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.

പ്രാഥമിക ശുശ്രൂഷ

  • രോഗിയെ ഉടൻ തന്നെ തണലിലേക്കോ എസി മുറിയിലേക്കോ ഫാനിനു കീഴിലേക്കോ മാറ്റുക.

  • തണുത്ത വെള്ളത്തിൽ നനച്ച തുണി ഉപയോഗിച്ച് ശരീരം തുടയ്ക്കുക

  • വെള്ളം കുടിക്കാൻ നൽകുക.

  • ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക.

''ഓണക്കാലത്ത് നിത‍്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു''; സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നുവെന്ന് പിണറായി വിജയൻ

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദൻ ഉൾപ്പടെ 4 പേർ ജയിൽമോചിതരായി

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

പഹൽഗാം ഭീകരാക്രമണ കേസ്; ഭീകരവാദി ഹാഫിസ് സയീദിന് എൻഐഎ സമൻസ് അയക്കും

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം