ഓർഡർ ചെയ്ത ചിക്കൻ ഫ്രൈഡ് റൈസിൽ‌ ചിക്കനില്ല, ആലപ്പുഴയിൽ ഹോട്ടൽ തല്ലിത്തകർത്ത് യുവാവ്

 
Kerala

ചിക്കൻ ഫ്രൈഡ് റൈസിൽ‌ ചിക്കനില്ല, ആലപ്പുഴയിൽ ഹോട്ടൽ തല്ലിത്തകർത്ത് യുവാവ്

ഹരിപ്പാട് നഗരത്തിൽ പ്രവർത്തിക്കുന്ന 'ചിക്കൻ ചിക്കാഗോ' എന്ന ഹോട്ടലിലാണ് സംഭവം

Manju Soman

ആലപ്പുഴ: ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ലെന്ന് ആരോപിച്ച് യുവാവ് ഹോട്ടൽ അടിച്ചുതകർത്തു. ഹോട്ടൽ ജീവനക്കാരിയെയും മർദിച്ചു. ഹരിപ്പാട് നഗരത്തിൽ പ്രവർത്തിക്കുന്ന 'ചിക്കൻ ചിക്കാഗോ' എന്ന ഹോട്ടലിലാണ് സംഭവം. ഹോട്ടൽ ഉടമയുടെ പരാതിയിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞദിവസം വൈകീട്ടാണ് യുവാവ് ഹോട്ടലിൽ എത്തിയത്. ചിക്കൻ ഫ്രൈഡ് റൈസ് ആണ് ഇയാൾ ഓർഡർചെയ്തത്. എന്നാൽ, തനിക്ക് ലഭിച്ച ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ലെന്ന് ആരോപിച്ച് യുവാവ് ജീവനക്കാരിയുമായി തർക്കത്തിലേർപ്പെട്ടു. ഇതിനുപിന്നാലെയാണ് ജീവനക്കാരിയെ മർദിക്കുകയും ഹോട്ടലിലെ കമ്പ്യൂട്ടർ അടക്കമുള്ള സാമഗ്രികൾ അടിച്ചുതകർക്കുകയുംചെയ്തത്. സംഭവത്തിൽ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തീവ്ര ന്യൂനമര്‍ദം; 8 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു

ഗാർഹിക പീഡനക്കേസിൽ ഭാര്യക്ക് വേണ്ടി വാദിച്ചു; അഭിഭാഷകന്‍റെ അച്ഛനെ കൊല്ലാൻ ശ്രമം

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര; സിറാജിനൊപ്പം പന്തെറിയാൻ പ്രസിദ്ധ് കൃഷ്ണ? സൂചന നൽകി ഗിൽ

പിതാവിനെ കൊലപ്പെടുത്തിയശേഷം മെട്രൊ ട്രെയ്നിന് മുൻപിൽ ചാടി കൗമാരക്കാരൻ ജീവനൊടുക്കി

സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിൽ എട്ടിടങ്ങളിൽ ബോംബ് പൊട്ടിത്തെറിക്കും; ഖലിസ്ഥാൻ സംഘടനയുടെ പേരിൽ ഭീഷണി സന്ദേശം