.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തിരുവനന്തപുരം: യുട്യൂബ് വാർത്താ ചാനലുകളെയും യുട്യൂബർമാരെയും നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
യുട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് അവ ബ്ലോക്ക് ചെയ്യാൻ ഡെസിഗ്നേറ്റഡ് ഓഫിസര്‍ക്ക് ശുപാര്‍ശ നല്കാൻ സംസ്ഥാന ഐടി വകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫിസറായി നിയമിച്ചിട്ടുണ്ടെന്നും പി.വി. അന്‍വറിന്റെ സബ്മിഷന് നിയമസഭയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞു.
കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും നോഡല്‍ ഓഫിസര്‍ക്ക് ഇത്തരം ശുപാര്‍ശ നല്‍കാം. യൂട്യൂബില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ നിയമവിരുദ്ധമോ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ രാജ്യങ്ങളുമായിട്ടുള്ള സൗഹൃദ ബന്ധം, ക്രമസമാധാനം, കോടതിയലക്ഷ്യം, മതസ്പർധ, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ടതോ ആണെങ്കില്‍ ഐടി (ഇന്റര്‍ മീഡിയറി ഗൈഡ്ലൈന്‍സ് ആൻഡ് ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ്) റൂള്‍സ് 2021 പ്രകാരം നിരോധിച്ചിട്ടുണ്ട്.
ഇപ്രകാരം പ്രചരിപ്പിക്കപ്പെടുന്ന വിവരങ്ങള്‍ ബ്ലോക്ക് ചെയ്യാൻ 2009ലെ കേന്ദ്ര നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഡെസിഗ്നേറ്റഡ് ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ ഓഫിസർക്കാണ് പരാതികളിന്മേൽ നോഡൽ ഓഫിസർ ശിപാർശ നൽകുക. കാലിക പ്രാധാന്യമുള്ളതും ഗൗരവമുള്ളതുമായ വിഷയമാണിത്- മുഖ്യമന്ത്രി പറഞ്ഞു.