അന്ന് മണ്ണ് വാരി തിന്നപ്പോൾ വായ തുറന്നില്ലല്ലോ; ടോവിനോ തോമസിന്‍റെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രതിഷേധം

 
Kerala

അന്ന് മണ്ണ് വാരി തിന്നപ്പോൾ വായ തുറന്നില്ലല്ലോ; ടോവിനോ തോമസിന്‍റെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രതിഷേധം

ടൊവിനോയ്ക്ക് എതിരായ ബാനറുകളുമായെത്തി വാ മൂടിക്കെട്ടിയാണ് പ്രതിഷേധം

Namitha Mohanan

തൃശൂർ‌: ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ചതിന്‍റെ പേരില്‍ നടന്‍ ടൊവിനോ തോമസിനെതിരേ യുവമോര്‍ച്ച പ്രതിഷേധം. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടന്‍റെ വീടിന് മുന്നിലെത്തി പ്രതിഷേധിച്ചു.

ടൊവിനോയ്ക്ക് എതിരായ ബാനറുകളുമായെത്തി വാ മൂടിക്കെട്ടിയാണ് പ്രതിഷേധം. സിജെപി സമരത്തെ പിന്തുണച്ചത് ചൂണ്ടിക്കാട്ടി ടൊവിനോയുടെ പ്രതികരണം സെലക്ടീവാണെന്ന് ആരോപിച്ചുകൊണ്ടാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

"കേരളത്തിൽ പിഎസ്‌സി റാങ്കിലുള്ളവര്‍ മണ്ണ് വാരി തിന്ന് പ്രതിഷേധിച്ചിട്ടും... കേരളത്തിലെ നഴ്‌സുമാര്‍ മാസങ്ങളോളം സമരം ചെയ്തിട്ടും, വായ തുറക്കാത്ത, രാഷ്ട്രീയം ഇല്ലെന്ന് പറ‍യുന്ന നടൻ വീണ്ടും രാഷ്ട്രീയം നോക്കി വായതുറന്നു തുടങ്ങി" എന്നാണ് ബാനറിലുള്ളത്. യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലത്തിന്‍റെ പേരിലാണ് ബാനർ.

Get updates on WhatsApp

ചിറയിൻകീഴിലെ കൈയാങ്കളി; രമ്യ ഹരിദാസിനെതിരേ നടപടിയുണ്ടാവില്ല, പാളയം പ്രദീപിനെ ഒഴിവാക്കാൻ നിർദേശം

സുപ്രഭാതത്തിലെ മുഖപ്രസംഗത്തിനു പിന്നിൽ ലീഗ് വിരുദ്ധർ; എതിർ‌പ്പുമായി സമസ്തയിലെ ഒരു വിഭാഗം

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല