എം. വിജിൻ | ചിന്ത ജെറോം

 
Kerala

ഡിവൈഎഫ്ഐയെ നയിക്കാൻ ചിന്ത ജെറോം?

ഡിവൈഎഫ്ഐയുടെ തലപ്പത്തേക്കെത്തുന്ന ആദ്യ വനിതയാവും ചിന്ത ജെറോം

Namitha Mohanan

കോട്ടയം: ഇടതുപക്ഷ യുവജനസംഘടന ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതൃത്തിൽ അഴിച്ചുപണി വരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും യുവ വനിതാ നേതാവുമായ ചിന്ത ജെറോമായിരിക്കും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റാവുകയെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഡിവൈഎഫ്ഐയുടെ തലപ്പത്തെത്തുന്ന വനിത എന്ന നേട്ടം ചിന്തയ്ക്ക് ലഭിക്കും.

എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം. വിജിൻ സംസ്ഥാന സെക്രട്ടറിയാകും. ആലപ്പുഴയിൽനിന്നുള്ള രാഹുൽ ആകും പുതിയ ട്രഷറർ. കഴിഞ്ഞദിവസം ചേർന്ന ഡിവൈഎഫ്ഐ ഫ്രാക്ഷൻ യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് പാനൽ അവതരിപ്പിച്ചത്.

അടുത്തദിവസം ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പാനൽ അംഗീകരിക്കുമെന്നാണ് വിവരം. ഓഗസ്റ്റ് 19 മുതൽ‍ 22 വരെ തൃശൂരിൽ വച്ച് നടക്കുന്ന സംംസ്ഥാന സമ്മേളനത്തിൽ വച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം. നിലവിൽ വി.കെ. സനോജും, വി. വസീഫും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് , സെക്രട്ടറി സ്ഥാനങ്ങളിലുള്ളത്. 3 വർഷം കൂടുമ്പോൾ സാധാരണയായി നേതൃമാറ്റം ഉണ്ടാവാറുണ്ടെങ്കിലും ഇത്തവണ അത് 4 വർഷം പിന്നിട്ടു.

തീവ്ര ന്യൂനമര്‍ദം; 8 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു

പിതാവിനെ കൊലപ്പെടുത്തിയശേഷം മെട്രൊ ട്രെയ്നിന് മുൻപിൽ ചാടി ജീവനൊടുക്കി കൗമാരക്കാരൻ

സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിൽ എട്ടിടങ്ങളിൽ ബോംബ് പൊട്ടിത്തെറിക്കും; ഖലിസ്ഥാൻ സംഘടനയുടെ പേരിൽ ഭീഷണി സന്ദേശം

റോഡരികിലെ പാർക്കിങ്ങിന് വർഷം 25,000 രൂപ; പുതിയ നിയമവുമായി ബംഗളൂരു

''വിഭജന കാലത്ത് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഇന്ത‍്യയ്ക്ക് ഒന്നും സംഭവിക്കില്ലായിരുന്നു'': യോഗി ആദിത‍്യനാഥ്