Kerala

ഉത്രാളിക്കാവ് പൂരം: വെടിക്കെട്ടിന് അനുമതി

പൂരം ദിവസം രാത്രി ഏഴിനും പത്തിനും ഇടയിലാണ് വെടിക്കെട്ട് നടത്താൻ അനുമതി ലഭിച്ചത്.

MV Desk

തൃശൂർ: ഏറെ പ്രശസ്‌തമായ ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി. തൃശൂർ വടക്കാഞ്ചേരി എങ്കക്കാട് ദേശം ഭാരവാഹികൾ നൽകിയ അപേക്ഷയിലാണ് അനുമതി ലഭിച്ചത്. നാളെയാണ് പൂരം. പൂരം ദിവസം രാത്രി ഏഴിനും പത്തിനും ഇടയിലാണ് വെടിക്കെട്ട് നടത്താൻ അനുമതി ലഭിച്ചത്. തൃശൂർ ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റ് റെജി പി ജോസഫിൻ്റെതാണ് ഉത്തരവ്.

ക്ഷേത്രം ഭാരവാഹികൾ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ നടന്ന ചർച്ചയിൽ സുരക്ഷ ഉറപ്പാക്കി വെടിക്കെട്ട് നടത്തുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ ഉറപ്പ് നൽകിയതിനാലാണ് അനുമതി നൽകിയത്.

നേരത്തെ ഉത്രാളിക്കാവിൽ സാമ്പിൾ വെടിക്കെട്ടിനും പറയെഴുന്നള്ളിപ്പിനും അനുമതി ലഭിച്ചിരുന്നു. പൂരത്തിന് ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാൻ പൊലീസിന് നിർദ്ദേശവും നൽകിയിട്ടുണ്ട്.

കെസി ഇടപെട്ടു; കേരളത്തിന് വൈദ‍്യുതി നൽകാൻ ഹിമാചൽ പ്രദേശ്

തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്ക്കെതിരേ അധിക്ഷേപ പരാമർശം; ഡിഎംകെ നേതാക്കൾക്കെതിരേ കേസ്

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര; ഋതുരാജ് ഗെയ്‌ക്‌വാദിനെയും രജത് പാട്ടിദാറിനെയും ഇന്ത‍്യൻ ടീമിലെടുത്തേക്കും

സെപ്റ്റംബർ 15നും വൈദ‍്യുതി നിയന്ത്രണമുണ്ടാകും; മുന്നറിയിപ്പുമായി കെഎസ്ഇബി

അങ്കമാലിയിൽ ട്രാഫിക് പരിഷ്കാരം: മൂന്ന് ദിവസം ട്രയൽ റൺ