ബസിൽ വച്ച് 13 കാരന് നേരെ മദ്രസ അധ്യാപകന്‍റെ ലൈംഗികാതിക്രമം

 

file

Local

ബസിൽ വച്ച് 13 കാരനു നേരെ മദ്രസ അധ്യാപകന്‍റെ ലൈംഗികാതിക്രമം

പ്രതിയെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Megha Ramesh Chandran

മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ സ്വകാര്യ ബസിൽ വച്ച് ലൈംഗികാതിക്രമത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കിഴിശേരി ചെങ്ങിണീരി കളത്തിങ്കൽ അലി അസ്കർ‌ പുത്തലൻ (49) ആണ് പ്രതി.

ഇയാളെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂൾ കഴിഞ്ഞ് ബസിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അസ്കർ 13 വയസുകാരനെ അടുത്തിരുത്തി ലൈംഗികാതിക്രമത്തിനു വിധേയനാക്കിയത്.

വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടർന്ന് ചൈൽഡ് ലൈനിനെ മാതാപിതാക്കൾ വിവരം അറിയിക്കുകയും കൊണ്ടോട്ടി സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ