അശമന്നൂരിൽ കനാലിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു

 
Local

അശമന്നൂരിൽ കനാലിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു

ഒരാൾ ഗുരുതരാവസ്ഥയിൽ കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിൽ.

Local Desk

കോതമംഗലം: ഓടക്കാലി അശമന്നൂരിൽ പെരിയാർവാലി കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് കോളെജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിൽ.

അശമന്നൂർ പൂമല ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഫാർമ്മസ്യുട്ടിക്കൽ സയൻസ് (കെ. എം. പി. കോളേജ് )വിദ്യാർഥികളായ മലപ്പുറം സ്വദേശി അജ്മൽ (21), കൊല്ലം സ്വദേശി അജ്സൽ (21) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് എമിൽ (21) ആണ് കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ചൊവ്വാഴ്ച രാവിലെ അശമന്നൂർ ക്ഷേത്രത്തിന് സമീപത്തുള്ള പെരിയാർവാലി ഹൈലെവൽ കനാലിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു|Video

ഗുജറാത്തിലെ മത്സ‍്യച്ചന്തയ്ക്ക് മോദിയുടെ പേര്; എതിർപ്പുമായി വ‍്യാപാരികൾ

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി കേസ് പ്രതികളുടെ ഓണാഘോഷവും റീൽസ് ചിത്രീകരണവും; 7 പൊലീസുകാർക്കെതിരേ നടപടി

ഡൽഹിയിൽ എച്ച്1എൻ1 വ്യാപകമാകുന്നു; റിപ്പോർട്ട് ചെയ്തത് 2300ലധികം കേസുകൾ

നനഞ്ഞ് കുതിർന്ന് ഉത്രാടപ്പാച്ചിൽ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്