ഇടുക്കിയിൽ മരം കടപുഴകി വീണ് 2 സ്ത്രീ തൊഴിലാളികൾ മരിച്ചു
representative image
അടിമാലി: ഇടുക്കി മാങ്കുളത്ത് മരം വീണ് 2 തൊഴിലാളികൾ മരിച്ചു. സിങ്കുകുടി സ്വദേശികളായ വീരലക്ഷ്മി, സില്ലിയമ്മ എന്നിവരാണ് മരിച്ചത്. ഏലത്തോട്ടത്തിൽ പണിയെടുത്തുകൊണ്ടിരിക്കെയായിരുന്നു അപകടം.
പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് അപകടമുണ്ടായത്. ഉണങ്ങി നിന്ന പടുകൂറ്റൻ മാരം കടപുഴകിവീഴുകയായിരുന്നു. ഇതിനടയിൽ പിട്ട ഇവരെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സിങ്കുകുടി ആദിവാസി ഉന്നതിയിൽ താമസിച്ചിരുന്നവരാണ് 2 പേരും. ഇരുവരുടെയും മൃതദേഹം അടിമാലി മോർച്ചറിയിലേക്ക് മാറ്റി. ജില്ലയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ തന്നെ തോട്ടം തൊഴിലുകളും തൊഴിലുറപ്പ് ജോലികളും നിരോധിച്ചിട്ടുള്ളതായി ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. ഇത് മറികടന്നാണ് ഇവർ ജോലിക്കിറങ്ങിയത്.