‌ഇടുക്കിയിൽ മരത്തിന്‍റെ ചില്ല ഒടിഞ്ഞു വീണ് 21 കാരൻ മരിച്ചു

 

representative image

Local

‌ഇടുക്കിയിൽ മരത്തിന്‍റെ ചില്ല ഒടിഞ്ഞു വീണ് 21 കാരൻ മരിച്ചു

ചൊവ്വാഴ്ച ഉച്ചയോടെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെയാണ് സംഭവം

Namitha Mohanan

പീരിമേട്: ഇടുക്കി ഏലപ്പാറ ചെമ്മണ്ണിൽ മരത്തിന്‍റെ ചില്ല ഒടിഞ്ഞു വീണ് യുവാവ് മരിച്ചു. ചെമ്മണ്ണ് സ്വദേശി പ്രണവ് (21) ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെയായിരുന്നു അപകടം. മൃതദേഹം പീരിമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.