കോതമംഗലത്ത് സ്റ്റാർട്ടാക്കുന്നതിനിടയിൽ തീപിടിച്ച കാർ

 
Local

കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാർ സ്റ്റാർട്ടാക്കുന്നതിനിടെ തീപിടിച്ചു

ആശുപത്രിക്ക് സമീപം രാജീവ് ഗാന്ധി റോഡിൽ പാർക്ക് ചെയ്‌തിരുന്ന കാർ സ്റ്റാർട്ടാക്കുന്നതിനിടയിലാണ് തീപിടിച്ചത്

MV Desk

കോതമംഗലം: കോതമംഗലത്ത് സ്റ്റാർട്ടാക്കുന്നതിനിടയിൽ വാഹനത്തിന് തീപിടിച്ചു. കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിയ കോട്ടപ്പടി സ്വദേശി ജോമോൻ ഓടിച്ച കാറിനാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ തീപിടിച്ചത്.

ആശുപത്രിക്ക് സമീപം രാജീവ് ഗാന്ധി റോഡിൽ പാർക്ക് ചെയ്‌തിരുന്ന കാർ സ്റ്റാർട്ടാക്കുന്നതിനിടയിലാണ് തീപിടിച്ചത്. തീ പടർന്നതിനെ തുടർന്ന് ജോമോൻ കാറിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. കോതമംഗലം അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.