കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് പിടികൂടിയ രാജവെമ്പാല
കോതമംഗലം: കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കുളത്തിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. വടക്കുംഭാഗം പുതുക്കുന്നത് ജോൺസന്‍റെ തറവാട് വളപ്പിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.
തറവാടിനോട് ചേർന്നുള്ള കുളത്തിൽ നിന്ന് ചേരയെ പിടിക്കാനാണ് രാജവെമ്പാല എത്തിയതെന്നാണ് നിഗമനം. പാമ്പ് പിടുത്ത വിദഗ്ധനായ ജുവൽ ജൂഡി ആണ് രാജവെമ്പാലയെ പിടികൂടിയത്. തുടർന്ന് മേക്കപ്പാല വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.