മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിലെ മോഷണം; പ്രതി പിടിയിൽ
കോതമംഗലം: മാത്യു കുഴൽനാടൻ എംഎൽഎയുടെ പൈങ്ങോട്ടൂരിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകൾ കവർന്ന കേസിൽ പ്രതിയെ പൊലീസ് പിടികൂടി. മുർഷിദാബാദ് സ്വദേശിയായ ബിഷ്ണു മണ്ഡൽ ആണ് പിടിയിലായത്.
പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എംഎൽഎയുടെ പൈങ്ങോട്ടൂരിലെ വീടിന്‍റെ നിർമാണ ആവശ്യങ്ങൾക്കായി എത്തിച്ച ഇലക്ട്രിക് വയറുകളാണ് പ്രതി മോഷ്ടിച്ചത്.
പിടിയിലായ ബിഷ്ണു മണ്ഡൽ മുൻപും സമാനമായ കവർച്ചാ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്