എകെഡബ്ല്യുആർഎഫ് സ്ഥാപക ദിനം ആഘോഷിച്ചു
കോതമംഗലം: ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്‍റെ (എകെഡബ്ല്യുആർഎഫ്) സ്ഥാപക ദിനം ആഘോഷിച്ചു. ഹൈടെക് പടിയിൽ നടന്ന ചടങ്ങിൽ എകെഡബ്ല്യുആർഎഫ് ജില്ലാ പ്രസിഡന്‍റ് മത്തായി വാരപ്പെട്ടി പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജില്ലാ സെക്രട്ടറി സലിം പായിപ്ര, സംസ്ഥാന കമ്മിറ്റി അംഗം പൈലി നെല്ലിമറ്റം, ജില്ലാ ഉപദേശക സമിതി അംഗങ്ങളായ മണി ശർമ്മ, ദീപാ മണി, ജില്ലാ ട്രഷറർ എം.കെ. സുധാകരൻ, ജില്ലാ വൈസ് പ്രസിഡന്‍റ് ബഷീർ പോഞ്ഞശ്ശേരി, റഫീഖ് പെരുന്നാൾ എന്നിവർ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ പങ്കെടുത്തു.