ഡോ. ഏബിൾ സി. അലക്സ്

 
Local

അഖിലേന്ത്യാ അവാര്‍ഡി ടീച്ചേഴ്സ് ഫെഡറേഷന്‍റെ ഗുരുശ്രേഷ്ഠ പുരസ്കാരം പ്രഖ്യാപിച്ചു; 41 അധ്യാപകര്‍ക്ക് ഗുരുശ്രേഷ്ഠ

മാധ്യമ പുരസ്‌കാരം ഡോ. ഏബിൾ സി. അലക്സിനും, രേഷ്മ രമേശിനും

MV Desk

കൊല്ലം: അഖിലേന്ത്യാ അവാര്‍ഡി ടീച്ചേഴ്സ് ഫെഡറേഷന്‍ കേരള ഘടകം നല്‍കുന്ന 32-ാമത് ഗുരുശ്രേഷ്ഠ പുരസ്കാരത്തിനും മാധ്യമ ശ്രേഷ്ഠ പുരസ്‌കാരത്തിനും സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച മുതിര്‍ന്ന പൗരൻമാർക്ക് നല്‍കുന്ന ആദരവിനും അര്‍ഹരായവരെ പ്രഖ്യാപിച്ചു.

പ്രസിഡന്‍റ് മാത്യു അഗസ്റ്റിന്‍, ജനറല്‍ സെക്രട്ടറി വി.എന്‍. സദാശിവന്‍പിള്ള, ട്രഷറര്‍ പി.എ. ജോര്‍ജ്, വൈസ് പ്രസിഡന്‍റുമാരായ കെ. സുരേഷ് കുമാര്‍, കെ.വി. തോമസ്, സെക്രട്ടറിമാരായ അമ്മിണി എസ്. ഭദ്രന്‍, കെ.എസ്. ജയരാജ് എന്നിവര്‍ പ്രഖ്യാപിച്ചു. മാധ്യമ ശ്രേഷ്ഠ പുരസ്കാരത്തിന് മെട്രൊ വാർത്ത ദിനപത്രം ലേഖകൻ ഡോ. ഏബിൾ സി. അലക്സും, മലയാള മനോരമ കൊല്ലം ബ്യുറോ ചീഫ് സബ് എഡിറ്റർ രേഷ്മ രമേശും അർഹരായി.

മറ്റ് അധ്യാപക അവാർഡുകൾ നേടിയവർ

പ്രൈമറി എല്‍പി വിഭാഗത്തില്‍ നിന്ന് ടി. മിനിമോള്‍, ഹെഡ്മിസ്ട്രസ്, ഗവ. എല്‍പിഎസ് പഴകുളം, പത്തനംതിട്ട, അബ്ദുള്‍ റഷീദ്, അറബിക് ടീച്ചര്‍, ജിഎംഎല്‍പിഎസ് മൊറയൂര്‍, മലപ്പുറം, എം.എൻ. കൃഷ്ണകുമാർ, ഹെഡ്മാസ്റ്റര്‍, ജിഎല്‍പിഎസ് പയ്യനെടം, പാലക്കാട്, എ.പി. ലീന്‍, ഹെഡ്മാസ്റ്റര്‍, എംറ്റിഎല്‍പി സ്കൂള്‍, കൊട്ടാരക്കര, കൊല്ലം, എൻ.ഇ. ലിഷ, ഹെഡ്മിസ്ട്രസ്, ഇഎഎല്‍പിഎസ്, ഇരുവെള്ളിപ്ര, പത്തനംതിട്ട, സിബി കെ. ജോർ‌ജ്, എല്‍പി എസ്‌ടി, ഗവ. ന്യൂഎല്‍പിഎസ്, കുടയത്തൂര്‍, ഇടുക്കി, കെ. സൗമ്യേന്ദ്രന്‍, പിഡി ടീച്ചര്‍, ജിറ്റിയു പിഎസ് കണ്ണവം, കണ്ണൂര്‍, പി.കെ. ഹരിനാരായണന്‍, ഹെഡ്മാസ്റ്റര്‍, എഎല്‍പി സ്കൂള്‍, ഇട്ടോണം, പാലക്കാട്, അഹമ്മദ് കബീര്‍, ഹെഡ്മാസ്റ്റര്‍, ഗവ. മോഡല്‍ എല്‍പിഎസ് പട്ടാഴി, കൊല്ലം, ബാബു ജോര്‍ജ്ജ്, ഹെഡ്മാസ്റ്റര്‍, പുനലൂര്‍, ബഥേല്‍ എംറ്റിഎസ്എസ്‌യുപിഎസ്, നരീക്കല്‍, കൊല്ലം, പി. മെവിന്‍ സുശീല്‍, എല്‍പിഎസ്‌റ്റി, ബിഇഎംയുപി സ്കൂള്‍, പറപ്പേരി, മലപ്പുറം, ബി. ജോണ്‍ ജെയിംസ്, എല്‍പിഎസ്‌റ്റി, വിമലാംബിക എല്‍പിഎസ്, കൊട്ടാരക്കര, കൊല്ലം, മിനി ജോണ്‍, ഹെഡ്മിസ്ട്രസ്, സിഎംഎസ് എല്‍പി സ്കൂള്‍, കുറിച്ചി, കോട്ടയം എന്നിവരെ തെരഞ്ഞെടുത്തു.

പ്രൈമറി യുപി വിഭാഗത്തില്‍ നിന്ന് ബി. സേതുലക്ഷ്മി, ഹെഡ്മിസ്ട്രസ്, കോവൂര്‍ യുപി സ്കൂള്‍, അരിനല്ലൂര്‍, കൊല്ലം, എം.എന്‍. അനിത, യുപിഎസ്‌റ്റി, പരുത്തൂര്‍, പട്ടാമ്പി, പാലക്കാട്, കെ.എം. പരമേശ്വരന്‍, യുപിഎസ്‌റ്റി, വിപിഎയുപിഎസ്, കുണ്ടൂര്‍ക്കുന്ന്, മണ്ണാര്‍ക്കാട്, പാലക്കാട്, എം. പ്രദീപ്, ഹെഡ്മാസ്റ്റര്‍, യൂണിറ്റി എയുപി സ്കൂള്‍, തെന്‍ങ്കര, പാലക്കാട്, ടി.എസ്. ജയരാജ്, യുപിഎസ്‌റ്റിഎസ്എംഎച്ച്എസ്എസ് കൊട്ടറ, കൊല്ലം, രവീന്ദ്രന്‍ കേച്ചേരി, ഹിന്ദി അധ്യാപകന്‍, ജിഎംഎച്ച്എസ്എസ് യൂണിവേഴ്സിറ്റി ക്യാമ്പസ്, കോഴിക്കോട്, സിസ്റ്റര്‍ മിനിറ്റ പി. കാവാട്ട് ഹെഡ്മിസ്ട്രസ്, എല്‍എഫ്‌യുപിഎസ് നെടിയക്കാട്, ഇടുക്കി എന്നിവരെയും തെരഞ്ഞെടുത്തു.

ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് ദിലീപ്കുമാര്‍ ഹെഡ്മാസ്റ്റര്‍, നാഷണല്‍ ഹൈസ്കൂള്‍, വള്ളംകുളം, പത്തനംതിട്ട, ജെന്നി വര്‍ഗ്ഗീസ്, ഹെഡ്മാസ്റ്റര്‍, സെന്‍റ് അലോഷ്യസ് എച്ച്എസ് എസ് എല്‍ത്തുരുത്ത്, തൃശൂര്‍, കെ. സുശീലന്‍, ലക്ചറര്‍, ഡയറ്റ്, മലപ്പുറം, എ. ഫൌമി, ജിഎച്ച് എസ്എസ് മുതലമട, പാലക്കാട്, സിമി ചെറിയാന്‍, ഹെഡ്മിസ്ട്രസ്, എംടിവിഎച്ച്എസ്എസ് കുന്നം, പത്തനംതിട്ട, എസ്.എ. സനല്‍കുമാർ, ജെപിഎച്ച്എസ്എസ്, ഒറ്റശേഖരമംഗലം, തിരുവനന്തപുരം, വി.ആർ. അജിത്, എച്ച്എസ്‌റ്റി, എകെഎംഎച്ച്എസ് കുടവൂര്‍, പള്ളിക്കല്‍, കൊല്ലം, എ. പാള്‍ട്ടണ്‍, എച്ച്എസ്‌റ്റി, ഗവ. ഗേള്‍സ് എച്ച്എസ്എസ്, കോട്ടണ്‍ഹില്‍, തിരുവനന്തപുരം, മറിയം തോമസ്, പ്രിന്‍സിപ്പാള്‍, സെന്‍റ് തോമസ് ടിടിഐ, തിരുവല്ല, പത്തനംതിട്ട, ബിനില്‍ കുമാര്‍ എച്ച്എസ്‌ടി ഹിന്ദി, ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, കുളത്തൂപ്പുഴ, കൊല്ലം, സജി, വൈഎച്ച്എസ്‌ടി, ന്യൂ എച്ച്എസ്‌എസ് നെല്ലിമൂട്, തിരുവനന്തപുരം, ബിജോയ് മാത്യു, ഹെഡ്മാസ്റ്റര്‍, ആര്‍എഫ്ജിഎംവിഎച്ച്എസ് കരിക്കോട്, കോട്ടയം, എന്നിവരെയും തെരഞ്ഞെടുത്തു.

ഹയര്‍സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നിന്ന് എ.പി. മെഹബൂബലി ,ടീച്ചര്‍, എംഎംവിഎച്ച്എസ്എസ് പരപ്പില്‍, കോഴിക്കോട്, ആർ. റീജ, എച്ച്എസ് എസ്‌റ്റി, ഗവ. ടൗണ്‍ എച്ച്എസ്‌എസ് കണ്ണൂര്‍, ആർ.എസ്. സജയന്‍, എച്ച്എസ്എസ്‌റ്റി, ഗവ. എച്ച്എസ്എസ് കലഞ്ഞൂര്‍, പത്തനംതിട്ട, ഡി. സിമി, പ്രിന്‍സിപ്പാള്‍, സെന്‍റ് തെരേസ എച്ച് എസ്എസ് ഷൊര്‍ണൂര്‍, പാലക്കാട്, എബി പാപ്പച്ചന്‍, എച്ച്എസ്എസ്‌റ്റി, മിലാദേ ഷെരീഫ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, വേങ്ങ, കൊല്ലം, കുമാരി വി. ബിന്ദു, എച്ച്എസ്എസ്‌റ്റി, ഗവ എച്ച് എസ്എസ് ചേര്‍ത്തല സൗത്ത്, ആലപ്പുഴ, എലിസബത്ത് ജിസ് നൈനാന്‍, പ്രിന്‍സിപ്പാള്‍, ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് എച്ച്എസ്എസ് കോട്ടയം എന്നിവരെയും സ്പെഷ്യലിസ്റ്റ് വിഭാഗത്തില്‍ നിന്നും ലിജോ ജോയ്, ഡ്രോയിങ് ടീച്ചര്‍, എംടിഎംഎച്ച്എസ് എസ് പാമ്പക്കുട, എറണാകുളം എന്നിവരെയും തെരഞ്ഞെടുത്തു.

മുതിര്‍ന്ന പൗരന്മാരിൽ നിന്നും വിശിഷ്ട വ്യക്തികളില്‍ നിന്നും 12 പേർക്കാണ് പുരസ്കാരം. എം. പ്രസന്നകുമാരി, ടീച്ചര്‍, എഎല്‍പിഎസ്. ഇരവിമംഗലം, തൃശ്ശൂര്‍ (ആചാര്യ ശ്രേഷ്ഠ), ഡോ. ആർ. സുനില്‍ കുമാര്‍, പ്രൊഫസര്‍, ബിജെഎം ഗവ. കോളെജ്, ചവറ (ആചാര്യ ശ്രേഷ്ഠ), പ്രൊഫ. കെ.യു. ചാക്കോ, കാളിയാര്‍, ഇടുക്കി (ആചാര്യ ശ്രേഷ്ഠ), ഹരി കുറിശ്ശേരി, (സാഹിത്യശ്രേഷ്ഠ), ഡോ. ബാബു തോമസ്, ഒറ്റപ്ലാക്കല്‍, കോട്ടയം (കര്‍മ്മശ്രേഷ്ഠ), ഇ.ആര്‍. വിജയന്‍, പ്രോജക്റ്റ് മാനേജര്‍, മെഹര്‍, കേരള (കര്‍മ്മശ്രേഷ്ഠ), ടി.ടി. ജോസഫ്, കൃപ സ്കൂള്‍ ഓഫ് ഹെല്‍ത്ത് ആൻഡ് സോഷ്യല്‍ സർ‌വീസ്, ഇരിട്ടി, കണ്ണൂര്‍ (കര്‍മ്മശ്രേഷ്ഠ), എസ്.വി. ആനന്ദ്, കണ്ണശ്ശ മിഷന്‍ ഹൈസ്കൂള്‍, തിരുവനന്തപുരം (കര്‍മ്മശ്രേഷ്ഠ), പെരുമ്പുഴ കസ്തൂരിഭായ്, റിട്ട. ഹെഡ്മിസ്ട്രസ്, ഗവ യുപിഎസ്, മുക്കട, പെരുമ്പുഴ (ഭദ്രന്‍ സ്മാരക ഗുരുശ്രേഷ്ഠ പുരസ്കാരം), ബി. സുലോചന റിട്ട. എച്ച്എസ്‌റ്റി, ഗവ. ഗേള്‍സ് എച്ച്എസ്എസ്, കോട്ടണ്‍ഹില്‍, തിരുവനന്തപുരം (കോന്നിയൂര്‍ രാധാകൃഷ്ണന്‍ സ്മാരക ഗുരുശ്രേഷ്ഠ പുരസ്കാരം) എന്നിവരെയും തെരഞ്ഞെടുത്തു.

2026 ഡിസംബര്‍ അവസാനവാരം തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.