പിടിയിലായ പ്രതിയുമായു എക്സൈസ് സംഘം.

 
Local

ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന 8.635 കിലോ കഞ്ചാവുമായി 'അലിഭായ്' പിടിയിൽ

ഇതര സംസ്ഥാന തൊഴിലാളികളായ കഞ്ചാവ് കച്ചവടക്കാരിൽ നിന്ന് വലിയ അളവിൽ കഞ്ചാവ് വാങ്ങി ചെറുകിട കഞ്ചാവ് കച്ചവടക്കാർക്ക് വിൽപ്പന നടത്തുകയായിരുന്നു പ്രതിയുടെ രീതി

Local Desk

ആലുവ: ആലുവ എടത്തല ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വന്ന 8.635 കിലോഗ്രാം കഞ്ചാവുമായി അലി ഭായ് എന്ന് വിളിക്കുന്ന അലിക്കുഞ്ഞിനെ (43) പിടികൂടി. ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്റ്റർ ജോസ് പ്രതാപിന്‍റെ* നേതൃത്വത്തിലുള്ള എക്സൈസ് സർക്കിൾ പാർട്ടിയാണ് പരിശോധന നടത്തിയത്.

ഇതര സംസ്ഥാന തൊഴിലാളികളായ കഞ്ചാവ് കച്ചവടക്കാരിൽ നിന്ന് വലിയ അളവിൽ കഞ്ചാവ് വാങ്ങി ആലുവ, പെരുമ്പാവൂർ പ്രദേശങ്ങളിലെ ചെറുകിട കഞ്ചാവ് കച്ചവടക്കാർക്ക് വിൽപ്പന നടത്തുകയാണ് അലിക്കുഞ്ഞിന്‍റെ പതിവ്. കഞ്ചാവ് കടത്തിക്കൊണ്ട് വന്ന KL-40Q-0968 ഓട്ടോറിക്ഷയും കഞ്ചാവ് വിറ്റ വകയിലുള്ള 3370 രൂപയും പിടിച്ചെടുത്തു.

പരിശോധനാ സംഘത്തിൽ എക്സൈസ് ഇൻസ്പെക്റ്റർ ശ്യാംകുമാർ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്റ്റർ (ഗ്രേഡ്) മാരായ ജോൺസൺ, അരുൺ കുമാർ, എക്സൈസ് ഷാഡോ ടീമംഗങ്ങളായ ജിബിനാസ്, വിഷ്ണു, സലാഹുദ്ദീൻ, WCEO നിജ ജോയ്, CEO DVR പ്രദീപ് എന്നിവരും ഉൾപ്പെട്ടിരുന്നു.