രാജമ്മ
പത്തനാപുരം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെയുണ്ടായ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. കൊല്ലം ജില്ലയിലെ പത്തനാപുരം കടശേരി ഉമ്മന്നൂരിൽ തിങ്കളാഴ്ച രാവിലെ പത്തിനാണ് സംഭവം.
പത്തനാപുരം പുന്നല കടശേരി സ്വദേശി രാജമ്മ (81) ആണ് മരിച്ചത്. വനപാതയിലൂടെ ജോലി സ്ഥലത്തേക്ക് മറ്റുള്ളവർക്കൊപ്പം നടന്നു പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. മറ്റുള്ളവർ ഓടിരക്ഷപ്പെട്ടെങ്കിലും പ്രായാധിക്യം കാരണം രാജമ്മയ്ക്ക് ഓടാനായില്ല. ഇതോടെ കാട്ടാന ഇവരെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി. ഗുരുതരമായി പരുക്കേറ്റ രാജമ്മയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.