പരിപാടിയിൽ നിന്നും

 
Local

അങ്കമാലിയിൽ ‘ഉണർവ്’; രാജഗിരി കോളേജും എക്സൈസ്–ഡ്രീം കൊച്ചിയും ചേർന്ന് ലഹരി വിരുദ്ധ ക‍്യാംപെയിൻ നടത്തി

അങ്കമാലി കെഎസ്ആർടിസി കോംപ്ലെക്സിൽ വച്ച് നടത്തിയ പരിപാടിയിൽ വിദ‍്യാർഥികളും പൊതുജനങ്ങളും അടക്കം നിരവധി പേർ പങ്കെടുത്തു

Aswin AM

അങ്കമാലി: രാജഗിരി കോളെജ് ഓഫ് മാനേജ്മന്‍റ് ആൻഡ് അപ്ലൈഡ് സയൻസും എക്സൈസ് വകുപ്പും, ഡ്രീം കൊച്ചി എൻജിഒയും സംയുക്തമായി ലഹരി വിരുദ്ധ ക‍്യാംപെയിൻ നടത്തി.

അങ്കമാലി കെഎസ്ആർടിസി കോംപ്ലെക്സിൽ വച്ച് നടത്തിയ പരിപാടിയിൽ വിദ‍്യാർഥികളും പൊതുജനങ്ങളും അടക്കം നിരവധി പേർ പങ്കെടുത്തു.

'ഉണർവ്' എന്നായിരുന്നു പരിപാടിയുടെ പേര്. ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതെന്ന് രാജഗിരി കോളെജിലെ വിദ‍്യാർഥികൾ വ‍്യക്തമാക്കി. ഫ്ലാഷ്മോബ് അടങ്ങുന്നതായിരുന്നു പരിപാടി.

ലഹരി ഉപയോഗിക്കരുതെന്ന സന്ദേശമാണ് ക‍്യാംപെയിനിലൂടെ മുന്നോട്ട് വയ്ക്കുന്നതെന്നും വിദ‍്യാർഥികൾ കൂട്ടിച്ചേർത്തു. ഒരു നിമിഷത്തെ കൗതുകം ഒരായുഷ്കാലം മുഴുവൻ തീരാദുരിതം, പരിഹാരം ലഹരിയല്ല Say No To DRUGS എന്ന പ്ലക്കാർഡുകളുമേന്തിയായിരുന്നു വിദ‍്യാർഥികൾ പരിപാടിയുടെ ഭാഗമായത്.

ഐഎസ്ഐ ശൃംഖലയെ തകർത്തു; മലയാളികളടക്കം 253 ഭീകരർ പിടിയിൽ

ജെഎസ്എസ്‌സി- സിജിഎൽ പരീക്ഷ റദ്ദാക്കി ഝാർഖണ്ഡ് സർക്കാർ

ആനത്താരകൾ പുനഃസ്ഥാപിക്കുകയാണ് മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം: മന്ത്രി ഷിബു ബേബി ജോൺ

കെസിഎൽ സീസൺ-3: രാജകീയമായി ടീം ലോഞ്ച്; ഒരുക്കുന്നത് മികച്ച സാധ്യതകൾ: സഞ്ജു സാംസൺ

നെറ്റ് പരീക്ഷാ വീഴ്ച; 50ലധികം ജീവനക്കാരെ പുറത്താക്കി എൻടിഎ