കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുട്ടിയാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി
കോതമംഗലം: കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുട്ടിയാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് മൂന്നാം വാർഡിലെ ജോൺസന്‍റെ പറമ്പിലാണ് കുട്ടിയാനയെ വൈദ്യുത ആഘാതമേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
രാത്രി റബ്ബർ തോട്ടത്തിലെത്തിയ കാട്ടാനക്കൂട്ടം റബ്ബർ മരങ്ങൾ മറിച്ചിട്ടപ്പോൾ പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ആണ് കുട്ടിയാന ചരിഞ്ഞത്. ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് വാർഡ് മെമ്പർ എം.കെ. എൽദോസ് പറഞ്ഞു.