വെള്ളിയാഴ്ച കോഴിക്കോട് നഗരത്തിൽ പ്രദേശിക അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉച്ചയ്ക്ക് ശേഷം പ്രവർത്തിക്കില്ല
കോഴിക്കോട്: കോഴിക്കോട്ട് നഗര പരിധിയിലുള്ള സ്കൂളുകൾക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അവധി. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള കർശന സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്റ്റർ അവധി പ്രഖ്യാപിച്ചത്.
കോർപ്പറേഷൻ പരിധിയിലുള്ള അങ്കണവാടികൾ മദ്രസകൾ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ പ്രഫക്ഷണൽ കോളെജുകൾ എന്നിവ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊക്കെ അവധി ബാധകമായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും അവധി ബാധകമല്ല.