ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ വീടിന്‍റെ മതിൽ ഇടിച്ചു തകർത്തു

 
Local

ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ വീടിന്‍റെ മതിൽ ഇടിച്ചു തകർത്തു

വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം

Local Desk

കോതമംഗലം :കൊച്ചി- ധനുഷ് കോടി ദേശീയപാതയിൽ കോതമംഗലം കുത്തുകുഴി പള്ളിപ്പടിയിൽ നിയന്ത്രണം വിട്ട കാർ വീടിൻ്റെ മതിൽ ഇടിച്ചു തകർത്തു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. പാതയുടെ കൊടുംവളവാണ് ഇവിടെ തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു .

ഗുരുവായൂർ സ്വദേശികളായ അഞ്ചോളം പേർ മൂന്നാറിൽ പോയി തിരികെ മടങ്ങുമ്പോഴാണ് കാർ നിയന്ത്രണം വിട്ട് അപകടം ഉണ്ടായതെന്നാണ് പ്രദേശവാസികൾ പറയുന്നത്.കാറിൽ ഉണ്ടായിരുന്നവർക്ക് പരിക്കുപറ്റി.

ഇടിയുടെ ആഘാതത്തിൽ മതിലിൻ്റ അവശിഷ്ടങ്ങൾ മീറ്ററുകൾ ദൂരത്തിലുള്ള വീടിൻ്റെ പോർച്ചിലും, ഇറയത്തും വരെ ചിതറിക്കിടക്കുന്നുണ്ട്. അശാസ്ത്രീയമായ റോഡു നിർമാണം മൂലം ഒരാഴ്ചയോളമായി ഈ ഭാഗത്ത് തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നുണ്ട്.

നിരവധി പരാതികൾ നൽകിയിട്ടും ഈ അപകട വളവ് നിവർത്താൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് പ്രദേശവാസിയായ ജോബിഷ് ജോളി പറഞ്ഞു.

ചിത്രം : കൊച്ചി -ധനുഷ്കോടി ദേശീയപാത കുത്തുകുഴിയിൽ ഉണ്ടായ കാർ അപകടം

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; ഡിഎംകെയെ ഉൾപ്പെടുത്തുമെന്ന അഭ്യൂഹം ശക്തം

വന്ദേ ഭാരത് എക്സ്പ്രസിൽ പെരുമ്പാമ്പ്

പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിനു പിന്നാലെ യുവതി ജീവനൊടുക്കി

അമെരിക്ക സന്ദർശിക്കാൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് അനുമതി നിഷേധിച്ച് കേന്ദ്രം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു; പവന് വർധിച്ചത് 880 രൂപ