കോതമംഗലത്ത് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; വൈദികന് പരുക്ക്

 
Local

കോതമംഗലത്ത് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; വൈദികന് പരുക്ക്

അടിമാലി പത്താംമൈൽ സ്വദേശി ഫാ. റോയി പോൾ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്

Local Desk

കോതമംഗലം: പുന്നേക്കാട്- നേര്യമംഗലം റോഡിൽ വൈദികൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. പാലമറ്റം ചീക്കോട് ഭാഗത്തുവച്ച് കന്നുകാലി വട്ടംചാടിയതിനെ തുടർന്ന് കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിസാര പരുക്കോടെ അടിമാലി സ്വദേശിയായ വൈദികൻ രക്ഷപ്പെട്ടു.

അടിമാലി പത്താംമൈൽ സ്വദേശി ഫാ. റോയി പോൾ (65) ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നേര്യമംഗലം ഭാഗത്തുനിന്നും കീരംപാറയിൽ വീട് പണിയുന്നിടത്തേക്ക് വരുകയായിരുന്നു. ചീക്കോട് ഭാഗത്തെത്തിയപ്പോൾ അലഞ്ഞുതിരിയുന്ന കന്നുകാലികൾ റോഡിന് കുറുകെ വട്ടംകടന്നപ്പോൾ വെട്ടിച്ച് മാറ്റുന്നതിനിടെ കാർ പെരിയാർവാലി വൃഷ്ടിപ്രദേശത്തെ പത്തടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ തുറന്നിട്ട കാറിന്‍റെ സൈഡ് ഗ്ലാസിലൂടെ ഫാ. റോയിയെ പുറത്തെടുക്കുകയായിരുന്നു. വൃഷ്ടി പ്രദേശത്ത് കാടുമൂടിയതും വെള്ളം ഇല്ലാതിരുന്നതും അപകടത്തിന്‍റെ ആഘാതം കുറച്ചു. കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തു.

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; മഴ ശക്തമാകും

സോമനാഥ് ക്ഷേത്രത്തിൽ ബോംബ് ഭീഷണി; സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സ്ഥലത്തെത്തി

പ്രിയദർശിനിയുടെ 100ാം ദിനത്തിൽ സൗജന്യ സാരി വിതരണമില്ല, വ്യാജ വാർത്തയെന്ന് ഗതാഗതമന്ത്രി

രാജസ്ഥാനിലെ 18 കൗൺസിലർമാർ 'അപ്രത്യക്ഷരായി'; ഹരിയാന പൊലീസിന്‍റെ കസ്റ്റഡിയിലെന്ന് കോൺഗ്രസ്

''ഇന്ത‍്യൻ ക്രിക്കറ്റിലെ കോഹിനൂർ വജ്രങ്ങൾ''; രോഹിത്തിനെയും കോലിയെയും പിന്തുണച്ച് മുൻ സെലക്റ്റർ