കോതമംഗലത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചതായി പരാതി

 
Local

കോതമംഗലത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചതായി പരാതി

നിർധന കുടുംബത്തിന്‍റെ ഏക വരുമാനമാർഗമായിരുന്നു ഓട്ടോറിക്ഷ

Namitha Mohanan

കോതമംഗലം: കുട്ടമ്പുഴയിൽ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷ തീ വച്ച് നശിപ്പിച്ചതായി പരാതി. കുട്ടമ്പുഴ നൂറേക്കറിൽ താമസിക്കുന്ന ചക്കുംപൊട്ടയിൽ ബെന്നിയുടെ വാഹനമാണു ഭാഗികമായി കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്.

നിർധന കുടുംബത്തിന്‍റെ ഏക വരുമാനമാർഗമായിരുന്നു ഓട്ടോറിക്ഷ. വീട്ടിലേക്ക് വണ്ടി പോകാൻ വഴിയില്ലാത്തതിനാൽ വഴിയരികിലാണ് പാർക്ക് ചെയ്തിരുന്നത്. ഏക വരുമാനമാണു ഇല്ലാതായതെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും, നഷ്ടപരിഹാരം നൽകാൻ നടപടിയുണ്ടാകണമെന്നും കാണിച്ച് കുട്ടമ്പുഴ പൊലീസിൽ പരാതി നൽകി.

തെലങ്കാനയിലെ ഫാർമ യൂണിറ്റിൽ റിയാക്റ്റർ പൊട്ടിത്തെറിച്ചു; രണ്ട് പേർ മരിച്ചു, ഒൻപത് പേർക്ക് പരുക്ക്

കശ്മീരിൽ എൻഐഎ റെയ്ഡ്

ഭാര്യയെ തിരിച്ചുകിട്ടാൻ നരബലി; ഒഡിശയിൽ ഗ്രാമവാസിയെ കൊന്ന് പൂജാമുറിയിൽ തല കുഴിച്ചിട്ട് ഭർത്താവ്

പ്രധാന അധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഗർഭച്ഛിദ്രത്തിനിടെ പെൺകുട്ടി മരിച്ചു

"പ്രായമായ ആളല്ലേ, വിട്ടേക്കൂ..."; കൊലക്കേസ് പ്രതിയെ സുപ്രീം കോടതി വിട്ടയച്ചു