കോൺഗ്രസ് കോട്ടപ്പടി മണ്ഡലം കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല നിർവഹിക്കുന്നു

 
Local

ആർക്കും കടന്നുവരാൻ കഴിയുന്ന ജനസേവ കേന്ദ്രങ്ങളാണ് കോൺഗ്രസ് ഓഫിസുകൾ: രമേശ് ചെന്നിത്തല

കോൺഗ്രസ് കോട്ടപ്പടി മണ്ഡലം കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

MV Desk

കോതമംഗലം: ആർക്കും കടന്നുവരാൻ കഴിയുന്ന ജനസേവ കേന്ദ്രങ്ങളാണ് കോൺഗ്രസ് ഓഫിസുകളെന്നും ചില പാർട്ടി ഓഫീസുകൾ എതിരാളികളെ വക വരുത്താനുള്ള ആയുധപ്പുരകളാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോൺഗ്രസ് കോട്ടപ്പടി മണ്ഡലം കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതര വിശ്വാസികളും പ്രതിപക്ഷ കക്ഷികളും ഒന്നിച്ചാൽ നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുമെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് ഭവൻ നിർമാണത്തിന് മന്ത്രി എന്ന നിലയിലുള്ള ഒരു മാസത്തെ ശമ്പളം രമേശ് ചെന്നിത്തല സംഭാവന ചെയ്തു.

യോഗത്തിൽ മണ്ഡലം പ്രസിഡന്‍റ് കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് എംഎൽഎ, എംപിമാരായ ഡീൻ കുര്യാക്കോസ്, ബെന്നി ബഹനാൻ, എംഎൽഎമാരായ ഷിബു തെക്കുംപുറം, മനോജ് മൂത്തേടൻ, കെപിസിസി അംഗം എ.ജി. ജോർജ്, കെ.പി.ബാബു, ഷെമീർ പനയ്ക്കൽ, ബാബു ഏലിയാസ്, അബു മൊയ്തീൻ, എം.എസ്. എൽദോസ്, എം.കെ. വേണു, ഭാനുമതി രാജു, പി.എ.എം. ബഷീർ, ഒ. ദേവസി, പ്രിൻസ് വർക്കി, വിജോയ് പി. ജോസഫ്, ഉമേഷ് ശിവകുമാർ, എം.കെ. സുകു, അനൂപ് കാസിം, എ.കെ. സജീവൻ തുടങ്ങിയവർ സംസാരിച്ചു.